കാസര്‍കോട് ജില്ലയിലെ ലീഗല്‍ മെട്രോളജി ഓഫീസുകളിലെ പുനര്‍പരിശോധന ക്യാമ്പുകള്‍ പുനരാരംഭിച്ചു. സാമൂഹിക അകലം പാലിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി അളവ് തൂക്ക ഉപകരണങ്ങള്‍, ആട്ടോറിക്ഷാഫെയര്‍ മീറ്റര്‍ എന്നിവയുടെ പുനര്‍പരിശോധന ജോലികളാണ് പുനരാരംഭിച്ചത്. 2020 ജൂണ്‍ 30 വരെ പുനഃപരിശോധന നടത്തേണ്ട എല്ലാ അളവ് തൂക്ക ഉപകരണങ്ങളും, ഓട്ടോറിക്ഷാഫെയര്‍ മീറ്ററുകളും നവംബര്‍ 30 നകം ലീഗല്‍ മെട്രോളജി ഓഫീസുമായി ബന്ധപ്പെട്ട് പുനര്‍പരിശോധനയ്ക്ക് ഹാജരാക്കി മുദ്ര പതിപ്പിക്കണം. മഞ്ചേശ്വരം താലൂക്കിന്റെ പരിധിയിലുളളവര്‍ 04998240266, 9400064094 എന്നീ നമ്പറുകളിലും, വെളളരിക്കുണ്ട് താലൂക്കിന്റെ പരിധിയിലുളളവര്‍ 04672242226, 9400064093 എന്നീ നമ്പറുകളിലും, കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലുളളവര്‍ 04672201073, 8281698131 എന്നീ നമ്പറുകളിലും, കാസര്‍കോട് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ (അസിസ്റ്റന്റ് കണ്‍ട്രോളര്‍) ഓഫീസിന്റെ പരിധിയിലുളളവര്‍ 8281698129 എന്ന നമ്പറിലും, കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലുളളവര്‍ 8281698130 എന്ന നമ്പറിലും ബന്ധപ്പെടണം.
കൂടുതൽ അനുബന്ധ വാർത്തകൾക്കു :ആധുനിക കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം: മന്ത്രി. കെ. രാജു
#Legalmetrology #Metercharge#Kerala #Agriculture #Farm
Share your comments