രാജ്യത്തെ പൊതുവിപണിയിൽ അരിക്ഷാമം രൂക്ഷമായിട്ടും ഫുഡ് കോർപോർഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി കുറഞ്ഞ വിലയ്ക്ക് കേരളത്തിന് അരി ലഭിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. ഇങ്ങനെ പോയാൽ ഓണത്തിന് കേരളത്തിൽ അരി വില കുതിച്ചുയരും.
ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബംഗാൾ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതേ സ്‌കീം വഴി അരി നല്കാൻ മൊത്ത വിതരണക്കാരിൽ നിന്ന് എഫ്‌സിഐ (FCI) ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന വിപണിയിൽ പുഴുക്കലരിയുടെ വിവിധ ഇനങ്ങൾക്ക് പലയിടത്തും കിലോയ്ക്ക് 40 രൂപയിലേറെയാണ് വില.
എഫ്‌സിഐയിൽ ഒഎംഎസ്എസ് വഴി അരി കിലോയ്ക്ക് 31 രൂപയ്ക്ക് ലഭിക്കും. ഇത് വിപണിയിൽ എത്തിയാൽ ഓണക്കാലത്തെ അരി വിലക്കയറ്റം തടയാൻ സാധിക്കും. കേരളത്തിൽ സപ്ലൈകോയുടെ വിൽപന കേന്ദ്രങ്ങളിൽ സബ്‌സിഡി അരിയുടെ സ്റ്റോക്ക് വെറും നാമമാത്രമാണ്. മുൻ വർഷത്തെ സ്റ്റോക്കിന്റെ വില നൽകാത്തതിനാൽ സപ്ലൈകോയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് അരി ഇപ്പോൾ കിട്ടുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
Pic Courtesy: pexels.com
Share your comments