കോവിഡ് കാലത്തു ചക്കയ്ക്ക് പ്രിയമേറുകയാണ്. കറിയായും ഉപ്പേരിയായും പുഴുക്കായും പപ്പടമായും ചക്ക വിലസുകയാണ്. പച്ചക്കറികള്‍ക്കും മത്സ്യമാംസാദികള്‍ക്കും ക്ഷാമംനേരിടുന്നതിനാല്‍ മിക്കവീടുകളിലും ചക്കകൊണ്ടുള്ള വിഭവങ്ങളാണ് തീന്‍മേശ കീഴടക്കുന്നത് .വീണടിഞ്ഞ് ആർക്കും വേണ്ടാതെ നശിച്ചിരുന്ന ചക്കയ്‌ക്ക് നല്ലകാലം വന്നിരിക്കുക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് ചക്കയ്ക്ക് ആവശ്യക്കാരേറെ.. കഞ്ഞിയും ചക്കയും മാങ്ങാച്ചമ്മന്തിയും വീടുകളിൽ ഒരിടവേളക്കുശേഷം ഇഷ്ടവിഭവമായി. അറിയിരിക്കുകയാണ് .നാട്ടിൻപുറങ്ങളിൽ ചക്ക ഈ വർഷം കുറവാണെങ്കിലും മലയോരത്ത് ചക്കയും വൈകിയാണെങ്കിലും ആവശ്യത്തിനുണ്ട്.
കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ വന്നതോടെ കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളും വീടുകളിൽ കഴിയുന്നതോടെ ചക്കപ്പുഴുക്ക്, ചക്കപ്പഴം, ചക്ക ഉപ്പേരി, ചക്കക്കുരുവും മാങ്ങയുമിട്ട കറി, ചക്കപ്പായസം എന്നിങ്ങനെ വൈവിധ്യമാർന്ന ചക്കവിഭവങ്ങളാണ് വീടുകളിൽ ഒരുക്കുന്നത്.. യുവാക്കൾ നാട്ടിൻപുറങ്ങളിലെ തോടുകളിലും പുഴകളിലും മത്സ്യം പിടിക്കുന്നതും പതിവായിട്ടുണ്ട്.. പച്ചച്ചക്ക ഇന്‍സുലിന്റെ ഉത്പാദനത്തെ സഹായിക്കുന്നതിനാൽ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ ഉത്തമമാണെന്നാണ് വിലയിരുത്തൽ .
Share your comments