
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. അഞ്ച് ദിവസം മുന്‍പ് 160 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇപ്പോൾ 190 മുതല്‍ 200 രൂപവരെയാണ് വില. ബ്രോയിലര്‍, സ്പ്രിംഗ്, ലഗോണ്, നാടന്‍ എന്നീ ഇനങ്ങളാണ് വിപണിയില്‍ പ്രധാനമായും ലഭ്യമാവുന്നത്.
തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഇറച്ചി കോഴി എത്തുന്നത്. ജലക്ഷാമം രൂക്ഷമായത്തും കോഴി തീറ്റയുടെ വില വർധിച്ചതും കോഴിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്അതേസമയം വിലവർദ്ധനവ് ഇറച്ചി കോഴിയുടെ ചില്ലറ വിപണിയെ ബാധിച്ചിട്ടില്ല എന്നാണ് വ്യാപാരികൾ പറയുന്നത്.
മൽസ്യത്തിന്റെയും ബീഫിന്റെയും പൊള്ളുന്ന വില കാരണം ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് കോഴി ഇറച്ചിയാണ്. റംസാനടുക്കന്നതോടെ കോഴി ഇറച്ചിക്ക് ആവശ്യക്കാർ ഏറും. ഇതോടെ വില ഇനിയും വർധിക്കാൻ ആണ് സാധ്യത.
Share your comments