രാജ്യത്തെ പ്രകൃതിദത്തറബറുത്പാദനത്തില്‍ കഴിഞ്ഞവര്‍ഷ(നടപ്പു സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെ)ത്തെ അപേക്ഷിച്ച് 5.7 ശതമാനം വര്‍ദ്ധനയുണ്ടായതായി റബര്‍ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. അജിത്കുമാര്‍ പറഞ്ഞു. ബോര്‍ഡിന്റെ 175-ാമതു യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അജിത്കുമാര്‍. 2016 ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെ ഉത്പാദനം 245,000 ടണ്ണായിരുന്നത് നടപ്പുസാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 259,000 ടണ്ണായി വര്‍ദ്ധിച്ചു. നടപ്പു സാമ്പത്തികവര്‍ഷത്തെ ഉത്പാദനം എട്ടുലക്ഷം ടണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം റബര്‍ ഇറക്കുമതി കുറയുന്നതായും ചെയര്‍മാന്‍ ബോര്‍ഡുയോഗത്തില്‍ അറിയിച്ചു.
2008 മുതല്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്ന ഇറക്കുമതി 2015 - 16 സാമ്പത്തികവര്‍ഷം 458,374 ടണ്‍ വരെ എത്തിയിരുന്നു. എന്നാല്‍ 2016 - 17 ല്‍ ഇത് ഏഴു ശതമാനം കുറഞ്ഞ് 426,188 ടണ്ണായി. ലഭ്യമായ കണക്കുകള്‍ പ്രകാരം 2017 ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെയുള്ള ഇറക്കുമതി തലേ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം കുറഞ്ഞിട്ടുണ്ട്. 2016 ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെ ഇറക്കുമതി 197,442 ടണ്ണായിരുന്നത് നടപ്പു സാമ്പത്തികവര്‍ഷം അതേ കാലയളവില്‍ 174,536 ടണ്ണായി കുറഞ്ഞു. ഇറക്കുമതി ചെയ്യപ്പെട്ട റബറിന്റെ 66 ശതമാനവും ഡ്യൂട്ടിപെയ്ഡ് ചാനലിലൂടെയാണ് എത്തിയിട്ടുള്ളത്. നടപ്പു സാമ്പത്തികവര്‍ഷം 320,000 ടണ്ണിന്റെ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്.
2017 ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെയുള്ള പ്രകൃതിദത്തറബ്ബറുപഭോഗം 441,380 ടണ്ണാണ്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം കൂടുതലാണിത്. നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രകൃതിദത്ത റബറിന്റെ പ്രതീക്ഷിത ഉപഭോഗം 10,70,000 ടണ്ണാണ്. 2017 ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെ 4,152 ടണ്‍ റബര്‍ കയറ്റുമതി ചെയ്തു. തലേവര്‍ഷം ഈ കാലയളവില്‍ കയറ്റുമതി 303 ടണ്ണായിരുന്നു. 2017 ആഗസ്റ്റ് അവസാനം രാജ്യത്ത് 232,000 ടണ്ണിന്റെ റബര്‍ സ്റ്റോക്കുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.
ഇന്റര്‍നാഷണല്‍ റബര്‍ സ്റ്റഡി ഗ്രൂപ്പി(ഐ.ആര്‍.എസ്.ജി.)ന്റെ കണക്കുകള്‍ പ്രകാരം 2017 - ലെ ആഗോളപ്രകൃതിദത്ത റബറുത്പാദനം 1.293 കോടി ടണ്ണും ഉപഭോഗം 1.288 കോടി ടണ്ണുമായിരിക്കും. 2017-ലെ ആദ്യപകുതിയില്‍ ആഗോളറബറുത്പാദനത്തില്‍ 9.1 ശതമാനവും ഉപഭോഗത്തില്‍ 3.6 ശതമാനവും വര്‍ദ്ധനയുണ്ടായതായി ഐ.ആര്‍.എസ്.ജി. യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ആദ്യ എട്ടുമാസത്തെ ആഗോള ഉത്പാദനം 80.4 ലക്ഷം ടണ്ണും ഉപഭോഗം 85.4 ലക്ഷം ടണ്ണുമാണെന്നാണ് ആഗോള റബറുത്പാദകരാജ്യങ്ങളുടെ സംഘടനയായ എ.എന്‍.ആര്‍ പി.സി (അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസ്)യുടെ കണക്കുകള്‍ കാണിക്കുന്നത്.
കൃഷിച്ചെലവുകള്‍ കുറയ്ക്കുകയും റബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കര്‍ഷകരെക്കൊണ്ട് പ്രായോഗിക തലത്തില്‍ നടപ്പാക്കിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു റബര്‍ബോര്‍ഡ്. 'പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന' (പി.എം.കെ.വി.വൈ.)യുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി വരുന്നതായും പദ്ധതിയിലൂടെ റബര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 22000 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
CN Remya Chittettu, Kottayam, #KrishiJagran
രാജ്യത്തെ പ്രകൃതിദത്ത റബര്‍ ഉത്പാദനത്തില്‍ വര്‍ദ്ധനവ്
രാജ്യത്തെ പ്രകൃതിദത്തറബറുത്പാദനത്തില്‍ കഴിഞ്ഞവര്‍ഷ(നടപ്പു സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെ)ത്തെ അപേക്ഷിച്ച് 5.7 ശതമാനം വര്‍ദ്ധനയുണ്ടായതായി റബര്‍ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. അജിത്കുമാര്‍ പറഞ്ഞു. ബോര്‍ഡിന്റെ 175-ാമതു യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അജിത്കുമാര്‍. 2016 ഏപ്രില്‍ മുതല്‍ ആഗസ്റ്റു വരെ ഉത്പാദനം 245,000 ടണ്ണായിരുന്നത് നടപ്പുസാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 259,000 ടണ്ണായി വര്‍ദ്ധിച്ചു. നടപ്പു സാമ്പത്തികവര്‍ഷത്തെ ഉത്പാദനം എട്ടുലക്ഷം ടണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം റബര്‍ ഇറക്കുമതി കുറയുന്നതായും ചെയര്‍മാന്‍ ബോര്‍ഡുയോഗത്തില്‍ അറിയിച്ചു.
Share your comments