കാര്‍ബണ്‍ ഡയോക്സൈഡിൻ്റെ അളവ് അന്തരീക്ഷത്തില്‍ ക്രമാതീതമായി കൂടുന്നതിനാല്‍ 30 വര്‍ഷം കഴിയുമ്പോഴേക്കും ഏകദേശം 60 കോടി ഇന്ത്യക്കാര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. നേച്വര്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അന്തരീക്ഷത്തിൽ കാര്‍ബണ്‍ ഡയോക്സൈഡിൻ്റെ അളവ് കൂടുന്നതിനാല്‍ അരി, ഗോതമ്പ് എന്നിവയിലെ പോഷകം നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം.
കാര്‍ബണ്‍ ഡയോക്സൈഡിൻ്റെ അളവുകൂടുന്നത് ഏകദേശം അഞ്ചുകോടി ഇന്ത്യക്കാരില്‍ സിങ്കിൻ്റെ അളവ് കുറയുന്നതിനും 3.8 കോടി ഇന്ത്യക്കാരില്‍ മാംസ്യത്തിൻ്റെ അളവ് കുറയുന്നതിനും കാരണമാകുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 50.2 കോടി ആളുകളില്‍ ഇരുമ്പിൻ്റെ അംശം കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2050 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 17.5 കോടി ആളുകള്‍ക്ക് സിങ്ക് അപര്യാപ്തതയും 12.2 കോടിയാളുകള്‍ പ്രോട്ടീന്‍ കുറവും അനുഭവപ്പെടും. അപ്പോഴേക്കും ആഗോളതലത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിൻ്റെ അളവ് 550 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആകുമെന്നാണ് കരുതുന്നത്..550 പി.പി.എമ്മിനു മുകളില്‍ വര്‍ധിക്കുന്നത് വിളകളില്‍ മാംസ്യം, ഇരുമ്പ്, സിങ്ക് എന്നിവയുടെ അളവില്‍ മൂന്നുമുതല്‍ 17 വരെ ശതമാനം കുറവുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Share your comments