<
  1. News

ചൈനയിൽ കോവിഡ് 19 പ്രതിസന്ധി: ഇന്ത്യയിലെ കൊക്കൂൺ കർഷകർക്ക് പ്രതീക്ഷയാകുന്നു

കർണാടകയിലെ കൊക്കൂൺ കർഷകർക്ക് ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത് ഗുണകരമാകുന്നു.കൊറോണ ബാധയെത്തുടർന്നാണ് ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ പട്ടുനൂൽ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുവായ കൊക്കൂണിന്റെ വില കുതിച്ചുയർന്നതാണ് കർഷകർക്ക് പ്രതീക്ഷയേകുന്നത്.

Asha Sadasiv
cocoon farmer

കർണാടകയിലെ കൊക്കൂൺ കർഷകർക്ക് ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത് ഗുണകരമാകുന്നു.കൊറോണ ബാധയെത്തുടർന്നാണ് ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ പട്ടുനൂൽ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുവായ കൊക്കൂണിന്റെ വില കുതിച്ചുയർന്നതാണ് കർഷകർക്ക് പ്രതീക്ഷയേകുന്നത്. കൊക്കൂൺ ഉൽപാദനത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള കർണാടകയ്ക്ക് ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി കനത്ത തിരിച്ചടിയായിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് കൊക്കൂണിന് കിലോയ്ക്ക് 625 രൂപവരെയായി വില ഉയർന്നു. 2 മാസം മുൻപ് വരെ 450 രൂപ മുതൽ 500 രൂപവരെയായിരുന്നു ഇതിന്റെ വില. ക്രോസ് ബീഡ് കൊക്കൂണിന്റെ വില 250 രൂപയിൽനിന്ന് 325 രൂപവരെയായി ഉയർന്നു.

വിവിധ രാജ്യങ്ങളിലേക്ക് കൊക്കൂൺ കയറ്റുമതി ചെയ്യുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊക്കൂൺ മാർക്കറ്റ് എന്ന പേരുള്ള രാമനഗര കേന്ദ്രീകരിച്ചാണ്. ചന്നപട്ടണ, മൈസൂരു, ഹാസൻ, ചിത്രദുർഗ എന്നിവിടങ്ങളിലാണ് പട്ടുനൂൽ ഉൽപാദനത്തിനുള്ള മൾബറി കൃഷി കൂടുതലായുള്ളത്. കൊക്കൂണിനെ നിശ്ചിത അളവിൽ ചൂടാക്കിയാണ് പട്ടുനൂൽ വേർതിരിച്ചെടുക്കുന്നത്.കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡാണ് രാജ്യത്തെ പട്ടുനൂൽ വ്യവസായത്തെ നിയന്ത്രിക്കുന്നത്. ചൈന കഴിഞ്ഞാൽ പട്ടുനൂൽ ഉൽപാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ 2018-19ൽ 1393 കോടിരൂപയുടെ പട്ടുവസ്ത്രങ്ങൾ കയറ്റുമതി ചെയ്തു. ബോംബിക്സ് മോറി എന്ന പുഴുക്കളെയാണ് പട്ടുനൂൽ ഉൽപാദനത്തിനായി കൂടുതലായി വളർത്തുക. സെൻട്രൽ സിൽക്ക് ബോർഡിന്റെ ബെംഗളൂരുവിലും മൈസൂരുവിലുമുള്ള ഗവേഷണ കേന്ദ്രമാണ് കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകുന്നത്.

English Summary: Rising prices of cocoon brings joy to silk worm reares in India

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds