1. News

നദികളുടെ സംയോജനത്തിന് ജില്ലയില്‍ അവലംബിച്ചിട്ടുളളത് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ - ഹരിതകേരളം മിഷന്‍  വൈസ് ചെയര്‍പേഴ്‌സണ്‍

മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജനത്തിന് കോട്ടയം ജില്ലയില്‍ അവലംബിച്ചിട്ടുളളത് തികച്ചും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളാണെന്ന് ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. ഹരിതകേരളം മിഷന്‍ ജില്ലാതല അവലോകനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നദികളെ പുനര്‍ ജനിപ്പിക്കുന്നതിന് കൈവഴികളെ വീണ്ടെടുക്കുകയാണ് കോട്ടയത്ത് ആദ്യം ചെയ്തത്.

KJ Staff

ഈ പദ്ധതിയുടെ വിജയത്തിന് കാരണം ജനപങ്കാളിത്തമാണ്. നികന്നു പോയ തോടിനു കുറുകെ വീടുണ്ടാക്കി താമസിച്ചിരുന്നവരെ പോലും പുനരധിവസിപ്പിച്ച് ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും ജനപങ്കാളിത്തം കൊണ്ടാണ്. ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുന്നതിലൂടെ നാടിന്റെ നഷ്ടപ്പെട്ട കൃഷികൂടിയാണ് വീണ്ടെടുക്കുന്നത്. ഹരിത കേരള മിഷന്റെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ കോട്ടയം ജില്ലാ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍ വര്‍മ്മ, കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി, ആര്‍. വി സതീഷ്, ഹരിലാല്‍, എസ്.യു സജ്ജീവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എസ് ലതി തുടങ്ങിയവര്‍ പങ്കെടുത്തു

English Summary: river unification scheme

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds