ഗാര്‍ഹിക കീട നിയന്ത്രണത്തിനുപയോഗിക്കുന്ന കീടനാശിനി ഉല്‍പന്നങ്ങളുടെ വിതരണത്തിലും വില്പനയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Friday, 10 November 2017 08:40 AM By KJ KERALA STAFF

pest control

മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന നടപടികളുടെ തുടര്‍ച്ചയായി ഗാര്‍ഹിക കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന കീടനാശിനി ഉല്‍പന്നങ്ങളുടെ വിതരണത്തിലും വില്പനയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് ഗുണനിയന്ത്രണ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ചുമതലയില്‍ സംസ്ഥാനമൊട്ടാകെ നവംബര്‍ 13 മുതല്‍ 18 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഗാര്‍ഹിക കീടനാശിനി സംബന്ധിച്ച്

വിതരണക്കാര്‍ക്കും വില്പന നടത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.ഗാര്‍ഹിക കീടനാശിനി സംബന്ധിച്ച് വിതരണക്കാരും വില്പന നടത്തുന്നവരും താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. 

എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും അവയുടെ വിതരണത്തിനായ് കീടനാശിനികളുടെ കാര്യത്തിലെന്ന പോലെ സംസ്ഥാന ലൈസന്‍സിംഗ് ഓഫീസറില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കേണ്ടതാണ്. ഇത്തരത്തില്‍ ലൈസന്‍സ് നേടുന്ന വിതരണക്കാര്‍ തങ്ങളുടെ ലൈസന്‍സിന്റെ പകര്‍പ്പ് എല്ലാ ചില്ലറ വില്പനക്കാര്‍ക്കും (റീട്ടെയില്‍ ഷോപ്പുകള്‍) നല്‍കേണ്ടതും ആയത് ചില്ലറ വില്പനക്കാര്‍ തങ്ങളുടെ കടകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. 

എല്ലാ റീട്ടെയില്‍ ഷോപ്പുകളും തങ്ങളുടെ ഷോപ്പുകളില്‍ വിതരണക്കാര്‍ നല്‍കിയിട്ടുള്ള ലൈസന്‍സിന്റ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആയതിന്റെ ഒരു പകര്‍പ്പ് അതത് കൃഷി ഭവനില്‍ സമര്‍പ്പിക്കണം. 
ഗാര്‍ഹിക കീടനാശിനികള്‍ വിറ്റഴിക്കുന്ന റീട്ടെയില്‍ ഷോപ്പുകള്‍ ഇത്തരം കീടനാശിനികള്‍ വില്പനക്കായ് മറ്റ് ഉപഭോഗ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. 

ഗാര്‍ഹിക കീടനാശിനികള്‍ക്ക് മാത്രമായി സുരക്ഷിതമായ പ്രത്യേക റാക്ക് അഥവാ മറ്റു സംവിധാനങ്ങള്‍ എല്ലാ റീട്ടെയില്‍ ഷോപ്പുകളും ഉറപ്പ് വരുത്തണം. എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കുന്നതിനോടൊപ്പം തങ്ങളുടെ കീടനാശിനികള്‍ വിതരണം ചെയ്യുന്ന റീട്ടെയില്‍ ഷോപ്പുകളുടെ ലിസ്റ്റ് ജില്ലയിലെ ലൈസന്‍സിങ്ങ് ഓഫീസര്‍ മുഖേന സംസ്ഥാന ലൈസന്‍സിങ്ങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. യാതൊരു കാരണവശാലും ഇത്തരം വില്പന ശാലകളിലൂടെ നിയന്ത്രിത കീടനാശിനികളുടെ വില്പന അനുവദനീയമല്ല.

CN Remya Chittettu Kottayam, #KrishiJagran

CommentsMore from Krishi Jagran

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വളയുന്നവർ ഏറെയാണ്.എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം ബാക്കി വയ്ക്കുന്നത് ഒരു പതിവാണ്.അത് ഭക്ഷണം കിട്ടാത്തവന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർ തന…

November 12, 2018

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതി…

November 10, 2018

അറിയിപ്പുകൾ

 അറിയിപ്പുകൾ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ക്ഷീരവികസന വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി. ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര…

November 10, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.