<
  1. News

സസ്യങ്ങള്‍ വേരുകള്‍ വഴി ആശയവിനിമയം നടത്തുന്നുവെന്ന് പുതിയ കണ്ടെത്തൽ

സസ്യങ്ങള്‍ തമ്മിലും ആശയവിനിമയം നടക്കുന്നുണ്ടെന്ന് പുതിയ കണ്ടെത്തൽ. സസ്യങ്ങള്‍ തങ്ങളുടെ വേരുകളാണ് ആശയ വിനിമയത്തിനായി ഉപയോഗിക്കുന്നതെന്ന് ചോളം ചെടികളില്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു .

KJ Staff
സസ്യങ്ങള്‍ തമ്മിലും  ആശയവിനിമയം നടക്കുന്നുണ്ടെന്ന് പുതിയ കണ്ടെത്തൽ. സസ്യങ്ങള്‍ തങ്ങളുടെ വേരുകളാണ് ആശയ വിനിമയത്തിനായി ഉപയോഗിക്കുന്നതെന്ന് ചോളം ചെടികളില്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു . ആശയങ്ങള്‍ കൈമാറുന്നതിലുപരി അയല്‍ക്കാരനായ സസ്യത്തിൻ്റെ  രഹസ്യങ്ങള്‍ ചോര്‍ത്താനാണ് പ്രധാനമായും വേരുകൾ  ഉപയോഗിക്കുന്നതെന്ന് പറയാം. അടുത്തുള്ള സസ്യം എത്ര ഉയരത്തില്‍ വളരുന്നു എന്ന് തിരിച്ചറിഞ്ഞ് മത്സരബുദ്ധിയോടെ അതിനേക്കാള്‍ ഉയരത്തില്‍ വളരാനാണ് സസ്യങ്ങള്‍ ഈ ആശയവിനിമയ രീതി ഉപയോഗിക്കുന്നതെന്നാണ് ഗവേഷകരുടെ  അഭിപ്രായം.

വെലമിര്‍ നിൻകോവിക് എന്ന ഗവേഷകൻ്റെ നേതൃത്വത്തിൽ സ്വീഡിഷ് സര്‍വ്വകലാശാലയിലെ ഒരു സംഘമാണ് സസ്യങ്ങളുടെ ആശയവിനിമയം സംബന്ധിച്ച പഠനം നടത്തിയത്."നമുക്ക് നമ്മുടെ അയല്‍ക്കാരെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വീട് മാറി പോകാനാകും, എന്നാല്‍ സസ്യങ്ങള്‍ക്ക് അതിനു കഴിയില്ല. സസ്യങ്ങള്‍ക്കു ചെയ്യാനാകുക തങ്ങളുടെ അയല്‍ക്കാരനെ തോല്‍പ്പിച്ച് കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ വളരുക എന്നതാണ് "വെലമിര്‍ പറഞ്ഞു .സസ്യങ്ങള്‍ മണ്ണിലേക്കു പുറന്തള്ളുന്ന രാസപദാര്‍ത്ഥങ്ങളിലൂടെയാണ് ഈ ആശയവിനിമയം നടക്കുന്നത്.  ഒരു സസ്യം പുറന്തള്ളുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് വേരുകളിലൂടെ മനസ്സിലാക്കാന്‍ അടുത്തുള്ള സസ്യത്തിനാകും.ഈ രാസപദാര്‍ത്ഥങ്ങളുടെ തോതനുസരിച്ച് അയല്‍ക്കാരൻ്റെ വളര്‍ച്ചയും, വളര്‍ച്ചയുടെ വേഗത തിരിച്ചറിയാനും സസ്യങ്ങള്‍ക്കു കഴിയും.അടുത്തടുത്ത് വളരുന്ന ചെടികളിലാണ് സ്വാഭാവികമായും ഈ ആശയവിനിമയ രീതി ശക്തമായി നടക്കുന്നത് .

രണ്ട് ചെടികളുടെയോ മരത്തിൻ്റെയോ ഇലകള്‍ തമ്മില്‍ ഉരസുന്നത് വഴി ഇരു സസ്യങ്ങളും തമ്മില്‍ ആശയ വിനിമയം നടത്താറുണ്ടെന്ന്  ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇലകളിലൂടെയുള്ള ഈ ആശയ വിനിമയത്തിനു പ്രേരിപ്പിക്കുന്നത് വേരുകള്‍ മൂലമുള്ള ആശയവിനിമയത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉറപ്പു വരുത്താനാണെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ഫംഗസ് ഉള്‍പ്പടെയുള്ള ജീവികളുടെ ആക്രമണ സമയത്തും പ്രത്യേകതരം തരംഗങ്ങള്‍ ഉപയോഗിച്ച് സസ്യങ്ങള്‍ ആശയവിനിമയം നടത്താറുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.ഒരു മരം വെട്ടിനീക്കപ്പെടുമ്പോള്‍ ആ മരം തന്റെ അയല്‍ക്കാര്‍ക്ക് "W" എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത സ്‌ഫുരണങ്ങൾ  വഴി അപകടസന്ദേശം അയക്കാറുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് .
English Summary: root communication of plants

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds