സംസ്ഥാനത്ത് നെൽവയൽ ഉടമകൾക്ക്. റോയൽറ്റിക്ക് മാറ്റിവെച്ച തുക 1.13: കോടി രൂപ. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് പാലക്കാട് ആണ്. ഏറ്റവും കുറവ് തുക ലഭ്യമായത് ഇടുക്കിയിലും. ഏറ്റവും കൂടുതൽ അപേക്ഷകർ ഉണ്ടായിരുന്നു ജില്ല പാലക്കാട് ആണ്. ഏറ്റവും കുറവ് അപേക്ഷകർ ഉണ്ടായത് ഇടുക്കി ജില്ലയിൽ നിന്നുമാണ്. ഈ വർഷം 40 കോടി രൂപയാണ് കൃഷിവകുപ്പ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി. സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണ് നിലവിൽ നെൽകൃഷി. നെൽകൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പദ്ധതി കേരള സർക്കാർ ആവിഷ്കരിച്ചത്. നിലവിൽ നെൽകൃഷി ചെയ്യുന്ന വ്യക്തികൾ റോയൽറ്റി ലഭ്യമാവാൻ അർഹരാണ്. തരിശായിക്കിടക്കുന്ന വയലുകൾ ഭൂവുടമകൾ സ്വന്തമായോ ഏജൻസികൾ മുഖേനയോ നെൽകൃഷിക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അവർക്കും റോയൽറ്റിക്കു അപേക്ഷിക്കാം.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടാണ് തുക എത്തുക. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവം മാറ്റം വരുത്താതെ ഹ്രസൃകാല വിളകൾ കൃഷി ചെയ്യുന്നവർക്കും റോയൽറ്റി ലഭ്യമാവാൻ അർഹതയുണ്ട്. ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവയാണ് മാനദണ്ഡമായി ഉപഭോക്താക്കളെ തെരഞ്ഞെടുക്കുവാൻ എടുത്തിരിക്കുന്നത്. 2020- 21 ബഡ്ജറ്റിൽ വികസനത്തിനുവേണ്ടി 118.24 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
സ്വയം സഹായ സംഘം വഴി പോട്ടിങ് മിശ്രിതം തയ്യാറാക്കിയ ഗ്രോബാഗുകളും തൈകളും വില്പനയ്ക്ക്
Share your comments