പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് 70,000 പുതിയ സർക്കാർ റിക്രൂട്ട്മെന്റിലേക്കുള്ള അപ്പോയിന്റ്മെന്റ് ലെറ്റർ വിതരണം ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്തവർക്കുള്ള ലെറ്റർ വിതരണം, വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രധാനമന്ത്രി ഈ അവസരത്തിൽ നിയമിതരെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള 43 സ്ഥലങ്ങളിൽ ഒരേസമയം റോസ്ഗർ മേള നടക്കും. ഇത് കൂടാതെ, കേന്ദ്ര സർക്കാർ വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെയാണ് ഈ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്.
ഏപ്രിലിൽ നടന്ന റോസ്ഗർ മേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, സ്റ്റാർട്ടപ്പുകൾ വഴിയും, നേരിട്ടും അല്ലാതെയും രാജ്യത്ത് 40 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ന്, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. ഇന്നത്തെ പുതിയ ഇന്ത്യ പിന്തുടരുന്ന നയവും തന്ത്രവും രാജ്യത്ത് പുതിയ സാധ്യതകളും അവസരങ്ങളും തുറക്കുന്നു. സർക്കാർ വകുപ്പുകളിലുടനീളം ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾ നടക്കുന്നത് വിവിധ മന്ത്രാലയങ്ങളായ ധനകാര്യ സേവനങ്ങൾ, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പ്രതിരോധം, റവന്യൂ, ആരോഗ്യം, കുടുംബക്ഷേമം, ആണവോർജം, റെയിൽവേ, ഓഡിറ്റ്, അക്കൗണ്ട്സ് തുടങ്ങിയ വകുപ്പുകളിലെ തസ്തികകളിലേക്ക് നിയമനം നടക്കും. ഈ നീക്കം രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാനും, രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നതിനുള്ള അർത്ഥവത്തായ അവസരങ്ങൾ അവർക്ക് നൽകാനും ലക്ഷ്യമിടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെ മുൻനിർത്തിയാണ്
റോസ്‌ഗർ മേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് റിക്രൂട്ട്‌മെന്റ് പ്രക്രിയ സുഗമമാക്കുകയും, പുതിയ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്നതിലൂടെ, ദേശീയ വികസനത്തിൽ യുവാക്കളുടെ ശാക്തീകരണവും പങ്കാളിത്തവും സജീവമാക്കുന്നു. പുതുതായി നിയമിതരായ വ്യക്തികളുടെ പ്രൊഫഷണൽ വികസനം ഉറപ്പാക്കാൻ, അവർക്ക് iGOT കർമ്മയോഗി പോർട്ടലിൽ ലഭ്യമായ കർമ്മയോഗി തുടക്കം എന്ന ഓൺലൈൻ മൊഡ്യൂളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ഈ പ്ലാറ്റ്‌ഫോം 400-ലധികം ഇ-ലേണിംഗ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എൽ നിനോ പ്രതിഭാസം പഞ്ചസാരയുടെ ഉത്പാദനവും കയറ്റുമതിയും കുത്തനെ കുറയ്ക്കും: കേന്ദ്രം
Pic Courtesy: Facebook
Share your comments