<
  1. News

ഹോർട്ടികോർപ്പിന്റെ കുടിശ്ശികയ്ക്ക് 3 കോടി രൂപ അനുവദിച്ചു, മാർച്ച് 31ന് മുൻപ് നൽകുമെന്ന് കൃഷി മന്ത്രി

കുടിശ്ശിക തുക ഘട്ടംഘട്ടമായി ഹോർട്ടികോർപ്പിന് നൽകുമെന്നും മാർച്ച് 31ന് മുൻപ് കുടിശ്ശിക തീർക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചതായുമാണ് മന്ത്രി അറിയിച്ചത്.

Anju M U
horticorp
ഹോർട്ടികോർപ്പിന്റെ കുടിശ്ശികയ്ക്ക് 3 കോടി രൂപ അനുവദിച്ചുവെന്ന് കൃഷി മന്ത്രി

സംസ്ഥാന ഹോർട്ടികോർപ്പ് (Horticorp) കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തുക മാർച്ച് 31ന് മുൻപ് തീർപ്പാക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ്. ഇതിനായി ഹോർട്ടികോർപ്പിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ കാന്തല്ലൂരിലെ പച്ചക്കറി കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആയവന ഗ്രാമപഞ്ചായത്ത്

കുടിശ്ശിക തുക ഘട്ടംഘട്ടമായി ഹോർട്ടികോർപ്പിന് നൽകുമെന്നും മാർച്ച് 31ന് മുൻപ് കുടിശ്ശിക തീർക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചതായുമാണ് മന്ത്രി അറിയിച്ചത്.

ഭൂമിയുള്ളവർക്ക് കൃഷിയിൽ പ്രോത്സാഹന പദ്ധതികൾ
സുഭിക്ഷകേരളം, സുരക്ഷിതഭക്ഷണം പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള എല്ലാവരും കൃഷിയിലേക്ക് എത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം പ്രചാരണം ആരംഭിക്കുകയും കർഷകർക്ക് വിത്തുകളും തൈകളും സൗജന്യമായി നൽകുകയും ചെയ്യും. പദ്ധതിക്ക് എല്ലാ സർക്കാർ വകുപ്പുകളുടെയും പിന്തുണയുണ്ടാകുമെന്നും പി. പ്രസാദ് വിശദമാക്കി.

  • കീടനാശിനി രഹിത ഭക്ഷണം

കീടനാശിനി രഹിത ഭക്ഷണമാണ് അടിസ്ഥാന ആവശ്യമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി. 30% മുതൽ 40% വരെ ജീവിതശൈലി രോഗങ്ങൾക്ക് കാരണം ഇന്നത്തെ ഭക്ഷണ ശീലങ്ങളാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പറയുന്നു. എല്ലാവരേയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനായി ഒരു ബഹുജന പ്രസ്ഥാനം നടപ്പിലാക്കുന്നതിനും ഇങ്ങനെ ചെറിയ തോതിലാണെങ്കിലും സുരക്ഷിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും കൃഷി മന്ത്രി വിശദീകരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 60,000 രൂപ ലാഭം; വീട്ടുവളപ്പിൽ പന്തലിട്ട് 'ചൗ ചൗ' കൃഷി ചെയ്യാം 

  • ബജറ്റിൽ ആദ്യമായി ഹോർട്ടികോർപ്പിന് പണം

വിലക്കയറ്റം നിയന്ത്രിക്കാനായി ആവശ്യമുള്ളതെല്ലാം സർക്കാർ ചെയ്യുമെന്നും പച്ചക്കറിയുടെ വിലക്കുതിപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്ത് ഇവയുടെ ഉൽപ്പാദനം വർധിപ്പിച്ചതായും അദ്ദേഹം വിശദീകരിച്ചു.
ഹോർട്ടി കോർപ്പ് സുസജ്ജമാണ്. ബജറ്റിൽ ആദ്യമായി ഹോർട്ടികോർപ്പിന് പണം അനുവദിച്ചു. വിലക്കയറ്റത്തെ പ്രതിരോധിക്കാനും വിപണിയിൽ ഇടപെടുന്നതിനുമായി ഈ പണം വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയുടെ രാഷ്ട്രീയം

വട്ടവട, കാന്തല്ലൂർ എന്നിവ ശീതകാല പച്ചക്കറി കൃഷിയുടെ പ്രധാന സ്ഥലങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കൃഷിയിറക്കാൻ ധനസഹായം നൽകിയ സ്വകാര്യ ഏജന്റുമാർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയായിരുന്നു. ഈ ആശ്രിതത്വം കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് പ്രതീക്ഷിച്ച വില ലഭിക്കുന്നതിൽ നിന്നും തടഞ്ഞു. എങ്കിലും ഈ രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള പച്ചക്കറികളിൽ കീടനാശിനികളുടെ ഉപയോഗം വളരെ കുറവാണെന്നും അദ്ദേഹം വിവരിച്ചു.

  • സംസ്കരണ കേന്ദ്രങ്ങൾ

പച്ചക്കറികൾ നശിക്കുന്നത് തടയാൻ ഭക്ഷ്യ സംസ്കരണ-പച്ചക്കറി സംഭരണ ​​കേന്ദ്രങ്ങൾ തുറക്കുമെന്നും ഇത് കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിൽ നിന്ന് സഹായിക്കുമെന്നും പി. പ്രസാദ് പറഞ്ഞു. മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ അഗ്രിബിസിനസ് കമ്പനികളെ പ്രോത്സാഹിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വികസനവും ഒപ്പം കൃഷിയും; ചൂര്‍ണ്ണിക്കര പഞ്ചായത്ത് കാര്യക്ഷമതയിൽ മുന്നേറുന്നു

സംസ്ഥാനത്ത് ഒരു വർഷം ഏകദേശം 70 ലക്ഷം ടൺ പച്ചക്കറികൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ 60 ലക്ഷം ടൺ പച്ചക്കറിയാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിച്ചത്. കഴിഞ്ഞ വർഷം പച്ചക്കറി ഉത്പാദനം 15,70,000 ടൺ ആയിരുന്നു. കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനായി 8,000 കർഷകസംഘങ്ങളും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി 2,000 കർഷകസംഘങ്ങളും രൂപീകരിക്കും. പരമ്പരാഗത വിത്തുകൾ സംരക്ഷിക്കുന്നതിനും മികച്ച കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു.

English Summary: Rs 3 Crore Sanctioned To Clear Horticorp Dues, Will Provide To Farmers Before March 31; Said Kerala Minister

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds