<
  1. News

സർക്കാർ സ്കീമിന് കീഴിൽ സ്ത്രീകൾക്ക് 6000 രൂപ ധനസഹായം; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക

സ്ത്രീകൾക്ക് 6000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാരിന്റെ അത്തരത്തിലുള്ള ഒരു പദ്ധതിയെക്കുറിചാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നത്. പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് കീഴിലുള്ള കർഷകരെപ്പോലെ സ്ത്രീകൾക്കും ഈ പദ്ധതിയ്ക്ക് കീഴിൽ ധനസഹായം ലഭിക്കും.

Saranya Sasidharan
Rs 6,000 financial assistance to women under government scheme; Register now
Rs 6,000 financial assistance to women under government scheme; Register now

പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന: കർഷകർ, സ്ത്രീകൾ, ദരിദ്രർ, എന്നിവർക്കായി സർക്കാർ നിരവധി പ്രത്യേക പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ധനസഹായം, ചികിത്സ സഹായം എന്നിങ്ങനെയാണത്. സ്ത്രീകളെ സാമ്പത്തികമായി സഹായിക്കുന്നതിനും, സ്ത്രീകളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുന്നതിലും പല പദ്ധതികളും സഹായകരമായിട്ടുണ്ട്.

PM Kisan Latest: 30 ലക്ഷം അനർഹർക്ക് ലഭിച്ചത് 2,900 കോടി രൂപ, ഊർജ്ജിത നടപടിയുമായി കേന്ദ്രം

സ്ത്രീകൾക്ക് 6000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാരിന്റെ അത്തരത്തിലുള്ള ഒരു പദ്ധതിയെക്കുറിചാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നത്. പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് കീഴിലുള്ള കർഷകരെപ്പോലെ സ്ത്രീകൾക്കും ഈ പദ്ധതിയ്ക്ക് കീഴിൽ ധനസഹായം ലഭിക്കും.

സ്ത്രീകൾക്ക് അവരുടെ അക്കൗണ്ടിൽ നേരിട്ട് 6000 രൂപ ലഭിക്കും.

ഈ കേന്ദ്രസർക്കാർ പദ്ധതിയിലൂടെ, എല്ലാ സ്ത്രീ ഗുണഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് 6000 രൂപ ട്രാൻസ്ഫർ ചെയ്യുന്നു. ഈ പദ്ധതിയുടെ പ്രയോജനം സ്ത്രീകൾക്ക് മാത്രമാണെന്നും ഒരു പുരുഷനും ഇതിന് അപേക്ഷിക്കാൻ കഴിയില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്. ഈ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി മാതൃത്വ വന്ദന യോജന (PMMVY സ്കീം) എന്നാണ്, ഇതിന് കീഴിൽ കേന്ദ്ര ഗവൺമെന്റ് സ്ത്രീ ഗുണഭോക്താക്കൾക്ക് 6000 രൂപ നൽകും.

എപ്പോഴാണ് പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന ആരംഭിച്ചത്?

പ്രധാനമന്ത്രി മാതൃത്വ വന്ദന യോജനയ്ക്ക് കീഴിൽ, ആദ്യമായി ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകൾക്കും സാമ്പത്തിക സഹായം നൽകുന്നു. 2017 ജനുവരി 1 നാണ് ഈ പദ്ധതി ആരംഭിച്ചത്.

6000 രൂപയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

എല്ലാ ഗർഭിണികൾക്കും / മുലയൂട്ടുന്ന സ്ത്രീകൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ഏത് രേഖകൾ ആവശ്യമായി വരും?

ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്.

മാതാപിതാക്കളുടെ ആധാർ കാർഡ്

മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ്

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്

പദ്ധതിയുടെ ഉദ്ദേശ്യം

ഈ പദ്ധതിയുടെ ഉദ്ദേശം അമ്മയ്ക്കും കുഞ്ഞിനും ശരിയായ പരിചരണമാണ്, ഇതിനായി സർക്കാർ അവർക്ക് 6000 രൂപ ധനസഹായം നൽകുന്നു. സർക്കാർ ഈ പണം 3 ഘട്ടങ്ങളിലായാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ 1000 രൂപയും രണ്ടാം ഘട്ടത്തിൽ 2000 രൂപയും മൂന്നാം ഘട്ടത്തിൽ 2000 രൂപയുമാണ് ഗർഭിണികൾക്ക് നൽകുന്നത്.

കുഞ്ഞ് ജനിക്കുമ്പോൾ ആശുപത്രിയിലേക്ക് 1000 രൂപയും നൽകുന്നു.

ഈ സ്കീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

അല്ലെങ്കിൽ @ PMMVY സെല്ലിൽ വിളിക്കുക - 011-23382393

English Summary: Rs 6,000 financial assistance to women under government scheme; Register now

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds