റബ്ബർ കർഷകരും റബ്ബർ ബോർഡും എന്ന പേരിൽ ഐ ടി വിദഗ്ധനായ S ചന്ദ്രശേഖരൻ 2015 ൽ തുടങ്ങിയ FB Page ൽ അദ്ദേഹം റബ്ബർ ബോർഡിനെ വിമർശിച്ച് എഴുതിയ പോസ്റ്റ് വൈറൽ ആവുകയാണ്. നിലവിൽ 2000 അംഗങ്ങളുള്ള ഈ പേജിൽ ഇദ്ദേഹം നിരന്തരം റബ്ബർ കർഷകരുടെ പ്രശ്നങ്ങളും ബോർഡിലെ കർഷകരോടുള്ള സമീപനങ്ങളും തുറന്നെഴുതാറുണ്ട്. കണക്കുകൾ കൃത്യമായി നിരത്തിയുള്ള പ്രസ്താവനകൾ പലപ്പോഴും റബ്ബർബോർഡു തന്നെ ഔദ്യോഗിക രേഖകളാക്കാറുണ്ട്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
റബ്ബര്‍ കര്‍ഷകര്‍ കുത്തുപാള എടുക്കുമ്പോഴും കര്‍ഷകരുടെ പേരില്‍ റബ്ബര്‍ ബോര്‍ഡും ഉദ്യോഗസ്ഥരും ആര്‍മ്മാദിക്കുന്നു. അവര്‍ വാങ്ങുന്ന ശമ്പളം കണ്ട് ഞെട്ടരുത്. [http://rubberboard.org.in/rbfilereader?fileid=412](http://rubberboard.org.in/rbfilereader?fileid=412)
റബ്ബർ മീറ്റിന് സ്വന്തം കാശ് മുടക്കി പങ്കെടുത്ത വ്യക്തിയാണ് വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. അയാള്‍ക്ക് മനസിലായ ചില കാര്യങ്ങൾ നിസ്സാരമായി തള്ളിക്കളയരുത്. ഒന്നാമതായി കണ്ട കാര്യം ഈ വർഷം റിട്ടയർ ചെയുന്ന റബ്ബർ ബോർഡ് ഉദ്യോഗസ്ഥർക്ക് ഒരു ആഘോഷം . രണ്ടമത്തേത് റബ്ബർ കർഷകരുടെ ചെലവിൽ RPS പ്രസിഡന്റ് മാരെ ഈ മീറ്റിൽ പങ്കെടുപ്പിച്ചു സാധാരണ റബ്ബർ കർഷകരെ പറ്റിക്കാൻ, അതായത് വ്യവസായിക്ക് ചുളുവിൽ റബ്ബർ ലഭിക്കാൻ വേണ്ടി RPS പ്രസിഡന്റ് മാരെ ഉപയോഗിക്കുക അതിന് വേണ്ടി റബ്ബർ ബോർഡ് ഉദ്യോഗസ്ഥർ വ്യവസായികൾ ഒരു കൂട്ട്കെട്ട് ഉണ്ടാക്കുക. ഇവരെ സന്തോഷിപ്പിക്കാൻ ആവശ്യമായ സൽക്കാരം നടത്തുക. അതിനായി സംഘാടകരുടെ കൂട്ടത്തില്‍ NFRPS നെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ പ്രസ്തുത ലേബലില്‍ പങ്കെടുക്കുന്നില്ല എന്ന തീരുമാനമാണ് NFRPS ന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പങ്കെടുത്ത വ്യക്തി റബ്ബർ മീറ്റിന്റെ കുറച്ച് ഫോട്ടോ എടുത്തു. എന്നാല്‍ സൽക്കാരത്തിന്റെ ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ സതീഷ് ചന്ദ്രൻ എന്ന P&PR കുറെ കിങ്കരൻ മാരെ വിട്ട് തടയുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് വാട്സ്‍ആപ്പ് സന്ദേശത്തിലൂടെ പങ്കുവെച്ചത്. ഇതിൽ നിന്ന് ഇവരുടെ ഉദ്ദേശം വ്യക്തമാകുമല്ലോ.
റബ്ബർ കർഷകര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഈ റബ്ബർ ബോർഡ് പണ്ടേ പിരിച്ചുവിടേണ്ടതായിരുന്നു.സാധാരണ ജനങ്ങളുടെ ചിലവിൽ ഇവര്‍ നമ്മളെ ഭരിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി.റബര് കർഷകരെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ ഈ ബോർഡ് ഇപ്പോൾ റബര് കർഷകർക്ക് പാരയായി ഭവിച്ചിരിക്കുകയാണ്. റബ്ബർ കർഷകർ ഉണ്ടങ്കിലേ റബ്ബർ ബോർഡിനും, വ്യവസായിക്കും നിലനിൽപ്പ് ഉള്ളൂ. അതുകൊണ്ട് ഈ റബ്ബർ മീറ്റ് സർക്കാർ പണം ആയ 10 ലക്ഷം മുടക്കി അവിടെ ഉള്ള കുറെ റബ്ബർ ബോർഡ് ഉദ്യോഗസ്ഥർക്ക് മാത്രം ഫ്രീ ആയി കള്ള് കുടിക്കാൻ അവസരം ഒരുക്കി കൊടുക്കാതെ ഈ റബ്ബർ മീറ്റ് കോട്ടയത്ത് വച്ച് നടത്തി ഇവിടെ ഉള്ള കർഷകരുടെ ദുഃഖം മാറ്റാന്‍ കർഷകർക്കും ഫ്രീ ആയി കള്ള് കുടിക്കാൻ അവസരം ഒരുക്കി കൊടുക്കണം. ഇങ്ങനെ കർഷകരെ സന്തോഷിപ്പിക്കാനാണെങ്കിൽ ഈ മീറ്റ് എല്ലാ കൊല്ലവും കേരളത്തിൽ തന്നെ നടത്തണം. കർഷകരെ Free ആയി പങ്കെടുപ്പിക്കണം. ഒരു വിധത്തിൽ ഇത് അവരുടെ തന്നെ പണമല്ലേ?
വന്‍കിട ടയര്‍ നിര്‍മ്മാതാക്കളെ സഹായിക്കാനായി റബ്ബര്‍ കര്‍ഷകരെ ഒറ്റുക്കൊടുക്കുവാന്‍ നമുക്കെന്തിനാണൊരു റബ്ബര്‍ ബോര്‍ഡിന്റെ ആവശ്യം? മീറ്റ് നടത്തി ചെലവാക്കിയ കാശ് ആത്മഹത്യ ചെയ്യുന്ന റബ്ബര്‍ കര്‍ഷകരുടെ കുടുംബത്തിന് കൊടുക്കണമായിരുന്നു.
Share your comments