ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ റബര്‍ മരങ്ങള്‍ തളിരിടുമ്പോള്‍ പൊടിക്കുമിള്‍ പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്നത് സാധാരണമാണ്.റബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങളെയും അവയുടെ നിയന്ത്രണ മാര്‍ഗങ്ങളെയും കുറിച്ചറിയാന്‍ റബര്‍ബോര്‍ഡ് കോള്‍സെന്‍റരിൽ വിളിക്കാം .ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ക്ക് 2020 ജനുവരി 15 ബുധനാഴ്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഷാജി ഫിലിപ് ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്‍റര്‍ നമ്പര്‍ 04812576622.
. രോഗങ്ങളെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നാല്‍ വളരെ ഫലപ്രദമായി ഇവയെ നിയന്ത്രിക്കാൻ .കഴിയും. രോഗങ്ങളെ യഥാസമയം തിരിച്ചറിയാനും പ്രതിവിധികള്‍ മനസിലാക്കാനും വാട്‌സാപ് (നമ്പര്‍ 9496333117)...റബര്‍ ക്ലിനിക് സംവിധാനങ്ങളും റബ്ബര്‍ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റബര്‍ബോര്‍ഡ് കോള്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.
Share your comments