1. റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഈ തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. നാലുമാസത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന തുകയാണ് കര്ഷകര്ക്ക് ലഭിച്ചത്. 120 കോടിരൂപയുടെ അപേക്ഷയാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ഇതിൽ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. ഒരു കിലോയ്ക്ക് 170 രൂപയാണ് സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. 1.47 ലക്ഷം കർഷകരുടെ അപേക്ഷകളാണ് സർക്കാരിനു മുന്നിലെത്തിയത്. റബർ കർഷകർ അവരുടെ മേഖലയിലെ റബർ സൊസൈറ്റിയിലാണ് അപേക്ഷ നല്‍കേണ്ടത്.
2. വീടുകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിച്ച് ജലം ശേഖരിക്കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നടന്ന ജലബജറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനാവശ്യമായ ബൃഹത് പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നും അതുമൂലം വേനല്‍ക്കാലത്തെ ജലക്ഷാമം ശാസ്ത്രീയമായി പരിഹരിക്കാനും ആണ് ഈ പദ്ധതി. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത് എന്നും ജലസംരക്ഷണം, ജലസ്രോതസ്സുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. കർഷകർക്കാശ്വാസമായി നെല്ലുസംഭരണ കേന്ദ്രം. ആലപ്പുഴ ജില്ലയിലെ കർഷകരെ സഹായിക്കുന്ന പദ്ധതികളേറെയുണ്ട് ഇത്തവണത്തെ ബഡ്ജറ്റിൽ. കാർഷികോത്‌പന്ന വിപണികളുടെയും സംഭരണകേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യം ഒരുക്കാനും, കുട്ടനാട്ടിലെ കർഷകരുടെ നെല്ലു നശിക്കാതിരിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ സംഭരണകേന്ദ്രത്തിന്റെ നിർമാണവും ബഡ്ജറ്റിൽ ഉള്പെടുത്തിയിട്ടുണ്ട്.
പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസിപ്പിക്കുകയും. കൃഷി വകുപ്പും സി.പി.സി.ആർ.ഐ. യുമായി ചേർന്ന് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തെങ്ങിൻ നേഴ്സറികളും ഒരുക്കുന്നു.
4. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി കള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, പാരമ്പര്യകൃഷിരീതി പിന്തുടര്‍നത്തിനുമായി കൃഷിക്കൂട്ടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍, ഫാര്‍മര്‍ക്ലസ്റ്ററുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുമെന്നു കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. യുവതലമുറയേയും, പ്രവാസികളേയും, സ്ത്രീകളേയും കൃഷിയിലേക്ക് ആകര്‍ഷിക്കുവാൻ ഇത്തരം കൂട്ടായ്മകള്‍ ആവശ്യമാണെന്നും . കൂട്ടായ്മകളില്‍ക്കൂടി ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉല്പാദിപ്പിക്കുവാനും അതിലൂടെ മൂല്യവര്‍ധിത ഉല്പന്ന മേഖലയിലെ സാധ്യത വര്‍ധിപ്പിച്ചു കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. കനാൽ അടച്ചു; മേപ്പയ്യൂർ പാടത്ത് കൃഷി ഉണങ്ങുന്നു. കോഴിക്കോട് മേപ്പയ്യൂർ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ അടച്ചതിനാൽ നെൽക്കൃഷി ഉണങ്ങുന്നു. മേപ്പയ്യൂർ പാടശേഖരത്തിലെ വയലിൽ കൃഷിഭവന്റെ സഹായത്തോടെ നടത്തിയ രണ്ടേക്കറിലധികം നെൽക്കൃഷിയാണ് ഉണങ്ങാൻ തുടങ്ങുന്നത്. വലിയ നഷ്ടമുണ്ടായിതിനാൽ, കനാൽ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേപ്പയ്യൂർ ഞാറ്റുവേല കർഷക സമിതി ആവശ്യപ്പെട്ടു.
6. എന്റെ കേരളം 2023 മെഗാ പ്രദർശനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മുന്നൊരുക്ക പ്രവർത്തനങ്ങൾ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ഏപ്രിൽ ഒന്നിന് വൈകിട്ട് ഏഴിന് എറണാകുളം മറൈൻഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി മറ്റ് ജനപ്രതിനിധികൾ പങ്കെടുക്കും.
7. ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കപ്പൂരില്‍ ആരംഭിച്ചു. പാലക്കാട് ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മില്ലില്‍ ആരംഭിച്ചു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്തുന്നതിനും നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ദതി. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ആദ്യ വില്‍പന ഏറ്റുവാങ്ങി.
8. കർഷക ക്ഷേമനിധി അപേക്ഷകൾ ക്ഷേണിക്കുന്നു. സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷിക്കാം. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗം ആയിരിക്കുകയും, വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാതെയുളള, 18-നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും അപേക്ഷിക്കാം. ഈ പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. സ്‌ക്രീനിൽ കാണുന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
9. ‘വൺ ബില്യൺ മീൽസ്’ സംഭാവന പ്രോത്സാഹിപ്പിച്ചുകൊണ്ട് ദുബൈ പൊലീസ്. ലോകത്തിലെ ഭൂരിഭാഗം ദരിദ്രരിലേക്ക് അന്നമെത്തിക്കുന്ന ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് സംഭാവന നൽകുന്നത് പ്രോത്സാഹിപ്പിക്കാൻ ദുബൈ പൊലീസ്. 2030ഓടെ പട്ടിണി നീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ടാണ് ഈ പദ്ദതി മുന്നോട് വെച്ചത്. യു.എ.ഇയിലെ ജീവകാരുണ്യ സംരംഭങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
10. കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മാർച്ച് 24 മുതൽ മാർച്ച് 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.
English Summary: Rubber farmers cash into account: Govt sanctioned subsidy
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments