<
  1. News

റബ്ബറും ഡിജിറ്റലാകുന്നു, ഇനി വ്യാപാരം ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നടത്താം

ഇനി ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഇ ഡിജിറ്റൽ മാർക്കറ്റിലെത്തി വ്യക്തികൾക്ക് റബ്ബർ ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം.Now individuals can buy and sell rubber products in the e-digital market from anywhere in the world.

K B Bainda
റബ്ബറിന്റെ ഗുണനിലവാരം ബോർഡ് പരിശോധിച്ച് ഉറപ്പു വരുത്തും
റബ്ബറിന്റെ ഗുണനിലവാരം ബോർഡ് പരിശോധിച്ച് ഉറപ്പു വരുത്തും

ഇനി ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഇ ഡിജിറ്റൽ മാർക്കറ്റിലെത്തി വ്യക്തികൾക്ക് റബ്ബർ ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം.Now individuals can buy and sell rubber products in the e-digital market from anywhere in the world. അടുത്ത ഫെബ്രുവരി മുതൽ ഓൺലൈനിലൂടെ റബ്ബർ വില്പന നടത്താൻ തയ്യാറെടുത്തു റബ്ബർ ബോർഡ്.

ഇതിനായി റബ്ബർ ബോർഡിന്റെ നേതൃത്വത്തിൽ ഇ പ്ലാറ്റ്ഫോം തയാറാക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കാനുള്ള കരാർ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ സൊലൂഷൻസിനു നൽകിയതായാണ് സൂചന.

ഉത്തരേന്ത്യയിൽ പച്ചക്കറി വ്യാപാരം നടത്താനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കാൻ കാരാർ ലഭിച്ചതും ഈ കമ്പനിക്കാണ്. ഓരോ കിലോ റബ്ബർ വില്കുമ്പോഴും കമ്പനിക്കു 6 പൈസ സർവീസ് ചാർജ് ഇനത്തിൽ ലഭിക്കും. റബ്ബറിന്റെ ഗുണനിലവാരം ബോർഡ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമായിരിക്കും ഓൺലൈൻ വില്പനയിൽ ഉൾപെടുത്തുക.

ഓരോ ദിവസവും എത്ര റബ്ബർ വിപണിയിൽ കൈമാറ്റം ചെയ്യപ്പെട്ടു എന്ന് ആപ്പ് വഴി അധികൃതർക്ക് മനസ്സിലാകും. കർഷകർക്ക് കൂടുതൽ വില ലഭിക്കാനും ആപ്പ് ഗുണകരമാകും എന്ന് കണക്കാക്കുന്നു. കർഷകർ തങ്ങളുടെ കൈവശമുള്ള സ്റ്റോക്കും പ്രതീക്ഷിക്കുന്ന വിലയും പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യണം. വില പേശാനും അവസരമുണ്ടാകും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡിസംബർ 5 ൽ മണ്ണിൽ നേരിട്ട് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

English Summary: Rubber is also going digital and can now be traded anywhere in the world

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds