<
  1. News

കേരളത്തിൽ റബ്ബർ കൃഷി വർധിക്കുന്നു

സംസ്ഥാനത്ത് റബർ കൃഷി വർധിക്കുന്നതായി റബ്ബർ ബോർഡിൻറെ പഠന റിപ്പോർട്ട്, അതെ സമയം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ റബ്ബർ കൃഷിയോടുള്ള താത്പര്യം കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Raveena M Prakash
Rubber plantations are increasing in Kerala says report
Rubber plantations are increasing in Kerala says report

സംസ്ഥാനത്ത് റബർ കൃഷി വർധിക്കുന്നതായി റബ്ബർ ബോർഡിൻറെ പുതിയ പഠന റിപ്പോർട്ട്, അതെ സമയം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ റബ്ബർ കൃഷിയോടുള്ള താത്പര്യം നേരിയ തോതിൽ കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രധാന ജില്ലകളായ തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, തൃശൂർ എന്നി ജില്ലകളിൽ റബർ കൃഷി വളരെ നല്ല രീതിയിൽ വർധിച്ചു. എന്നാൽ പത്തനംതിട്ടയിൽ റബ്ബർ കൃഷിയിൽ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടൊള്ളു. 2005 വർഷക്കാലയളവിൽ കേരളത്തിൽ ഏകദേശം 4,99,127 ഹെക്ടർ സ്ഥലത്തുണ്ടായ റബ്ബർ കൃഷി, 2020 വർഷക്കാലയളവിൽ 5,84, 492 ഹെക്ടറായി വ്യാപിച്ചുവെന്ന് കണക്കുകൾ സൂചിപ്പിച്ചു.

കേരളത്തിന്റെ ഭൂവിസ്തൃതിയിൽ ഭൂരിഭാഗവും 15.3% റബ്ബർ കൃഷിയാണ് എന്ന് ഓദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള കൃഷിയുടെ 22.6 % മാണിത്. 2013 നുശേഷം 47,840 ഹെക്ടറേറ്റിലേക്ക് റബ്ബർ വളർത്തുന്നത് വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ റബ്ബർ കൃഷിയുടെ 66 ശതമാനവും, റബ്ബർ ഉത്പാദനത്തിന്റെ 71 ശതമാനവും കേരളത്തിലാണ്. ഐഎസ്ആർഒ നാഷണൽ ഡാറ്റ സെന്റർ, അമേരിക്കയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളോജിക്കൽ സർവ്വേ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് റബ്ബർ ബോർഡ് പുതിയ പഠനം നടത്തിയത്. 

ബന്ധപ്പെട്ട വാർത്തകൾ: Delhi Flood Alert: യമുനയിലെ വെള്ളം ഡൽഹിയിലെ രാജ്ഘട്ടിൽ വരെ എത്തി

Pic Courtesy: Pexels.com

English Summary: Rubber plantations are increasing in Kerala says report

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds