ആഭ്യന്തര വിപണിയിൽ റബ്ബറിൻ്റെ വില ഇടിയുന്നു.റബ്ബറിൻ്റെ ഇറക്കുമതി വര്‍ധിച്ചതാണ് ഇതിനു കാരണം കഴിഞ്ഞ മാസം കിലോഗ്രാമിന് 152 രൂപ വരെ ഉയർന്ന വില കഴിഞ്ഞ ദിവസങ്ങളിൽ 146 രൂപയായി കുറഞ്ഞിരുന്നു. ആഭ്യന്തര വിപണിയിൽ റബർ വില ഉയർന്നതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടി. രാജ്യാന്തര വിപണിയിൽ ശരാശരി 110 രൂപയാണു റബർ വില. ഇത് ഇറക്കുമതിക്ക് അനുകൂല ഘടകമായി. കഴിഞ്ഞ മാസങ്ങളിൽ റബർ വില ഉയർന്നതോടെ കൂടുതൽ കർഷകർ റബർ ഉത്പാദന മേഖലയിലേക്ക് തിരിച്ചെത്തിയിരുന്നു.
തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയയിടങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതോടെയാണ് അവിടെനിന്നുള്ള റബ്ബർ ഇറക്കുമതി വർധിച്ചത്. വില കുറവാണ് ഇതിന് പ്രധാന കാരണം ടയര്‍ കമ്പനികളും വന്‍ തോതില്‍ ക്രംബ് റബ്ബര്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഓക്ടോബര്‍ വരെയുള്ള ഓര്‍ഡറുകള്‍ പല കമ്പനികളും നൽകിക്കഴിഞ്ഞു. കേരളത്തില്‍ കാലവര്‍ഷത്തിലുണ്ടായ കുറവും ഉയര്‍ന്ന താപനിലയുമെല്ലാം ഉത്പാദനത്തിലെ കുറവിന് കാരണമായിട്ടുണ്ട്. ഇതും കമ്പനികളെ ഇറക്കുമതിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ 35 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ലാത്ത അവസ്ഥയാണ്. വിലയിടിവ് കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് കർഷകർ.
Share your comments