1. News

അന്താരാഷ്‌ട്ര വിപണിയിൽ റബർ വില ഉയർന്നിട്ടും, കേരളത്തിൽ റബർ വില ഉയരുന്നില്ല 

അന്താരാഷ്‌ട്ര വിപണിയിൽ റബർ വില ഉയരുന്നു. അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്  വില 103ൽ  നിന്ന് വർധിച്ചു 130 എത്തിയപ്പോഴും കേരളത്തിൽ വില 125 രൂപ തന്നെ, എന്നാൽ  അന്താരാഷ്‌ട്രവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര റബർ വില നിശ്ചയിക്കുന്നതെന്ന് റബ്ബർബോർഡ് പറയുന്നു.

KJ Staff
rubber price
അന്താരാഷ്‌ട്ര വിപണിയിൽ റബർ വില ഉയരുന്നു. അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്  വില 103ൽ  നിന്ന് വർധിച്ചു 130 എത്തിയപ്പോഴും കേരളത്തിൽ വില 125 രൂപ തന്നെ, എന്നാൽ  അന്താരാഷ്‌ട്രവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര റബർ വില നിശ്ചയിക്കുന്നതെന്ന് റബ്ബർബോർഡ് പറയുന്നു. ജനുവരിയിൽ മാത്രം അന്താരാഷ്ട്ര വില  103 ൽ നിന്ന് 17 രൂപ വർധിച്ച സ്ഥിതിക്ക് ആഭ്യന്തരവിപണിയിൽ 135  എത്തണം. എന്നാൽ ഇറക്കുമതി നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല . ഈ സാഹചര്യത്തിൽ വില ഉയർത്തുന്നില്ലെന്നു കർഷകർ പറയുന്നു. ആർ. എസ്. എസ് ഗ്രേഡ് ഒന്നിന് ബാങ്കോക്കിലെ വില ജനുവരി അഞ്ചിന് 120 രൂപ കടന്നിട്ടുണ്ട്.

ചൈന ഉൾപ്പടെയുള്ള ആഗോള വിപണിയിൽ റബറിന് ആവശ്യകത വർധിച്ചിരുന്നു .
ഡിസംബർ അവസാനം ആഗോള വിപണിയിൽ വില 102 രൂപ ഉള്ളപ്പോഴും ആഭ്യന്തര വിപണിയിൽ 125 രൂപയോളം കിട്ടിയിരുന്നു .പിന്നീട് അന്താരാഷ്ട്ര മാർക്കറ്റുകളിലെല്ലാം വില ഇരുപത് രൂപയോളം കൂടി. 
മഴകഴിഞ്ഞു പുലർച്ചെയുള്ള ശൈത്യം റബർ ഉത്പാദനം കൂട്ടി .വിപണിയിലേക്കുള്ള റബ്ബറിൻ്റെ വരവ് കൂടുകയും ചെയ്‌തു. റബര് വിലകൂട്ടാൻ വ്യവസായികൾ തയാറാകുന്നില്ല നവംബര് മാസം മുതൽ റബ്ബറിൻ്റെ ഉല്പാദനം അറുപതിനായിരം ടൺ ആയി ഉയർന്നിട്ടുണ്ട്. കോട്ടയത്തെ ചെറുകിട കർഷകർ ചരക്ക് കിട്ടുന്ന  വിലയ്ക്ക് വിറ്റഴിക്കുകയാണ്.കോട്ടയം വിപണിയിൽ ഇപ്പോൾ പ്രതിദിനം നാൽപ്പത്  ടൺ റബർ  വിൽപനയ്ക്ക് എത്തുന്നതായിട്ടാണ് കണക്ക്. കേരളത്തിലെ റബ്ബര്‍ മേഖലയില്‍ ഉല്‍പ്പാദനം കുറഞ്ഞിരിക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ സാധാരണ ഗതിയില്‍ വില കൂടുന്നതാണ് പതിവ്. ഈ കാലഘട്ടത്തിലുണ്ടാവുന്ന വിലക്കയറ്റം റബ്ബര്‍ ഉണക്കി സൂക്ഷിച്ചിട്ടുളള  നിരവധി കര്‍ഷകര്‍ക്ക് പ്രയോജനകരമാകാറുളളതുമാണ്. എന്നാല്‍ ഇപ്രാവശ്യം പ്രതീക്ഷയ്ക്ക് വിപരീതമാണ് സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.  
.
 രാജ്യാന്തര തലത്തിലും ആഭ്യന്തര തലത്തിലും ഉണ്ടായ വില തകർച്ച സംസ്ഥാനത്തെ റബ്ബർ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആർ എസ് എസ് - 5 ഗ്രേഡ് റബ്ബറിന് 120 രൂപയെ കിട്ടുന്നുള്ളു ഉയർന്ന വിലയിൽ റബ്ബർ വാങ്ങാൻ വൻകിട കമ്പനികൾ തയ്യാറല്ല. അതിനാൽ തന്നെ, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 140 രൂപ വില സ്ഥിരത പദ്ധതിയും കേരളത്തിലെ റബ്ബർ കർഷകർക്ക് കാര്യമായി ഉപയോഗപ്പെട്ടില്ല.
English Summary: rubber price hike in international market

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds