145 രൂപയില്‍ക്കൂടുതല്‍ വിലയായതോടെ വന്‍കിട ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാതെ മാറിനില്‍ക്കുകയാണ്. അതേസമയം ഒരുകിലോഗ്രാം റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ 170 രൂപ വരെ ചെലവുവരും. ഇത് ലാഭകരമല്ലെന്നുകണ്ടാണ് റബ്ബര്‍ കമ്പനികള്‍ പ്രാദേശികമായി ചരക്ക് വില അല്പം കൂട്ടാന്‍ തയ്യാറായത്. നാടന്‍ റബ്ബറിന് 160 രൂപയെങ്കിലും ലഭിക്കണമെന്നാണ് കൃഷിക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.കടുത്ത വേനല്‍ കാരണം കേരളത്തില്‍ റബ്ബര്‍ ഉത്പാദനം കുറഞ്ഞു. മഴക്കാലത്തും സ്ഥിതി മാറാനിടയില്ല. ഒരു കിലോഗ്രാം റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ 170 രൂപ വരെ ചെലവുവരും. ഇത് ലാഭകരമല്ലെന്നുകണ്ടാണ് റബ്ബര്‍ കമ്പനികള്‍ പ്രാദേശികമായി ചരക്ക് വില അല്പം കൂട്ടിയതു കഴിഞ്ഞ.വര്‍ഷം ഒമ്പത് ലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോള്‍ 4.50 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. റബ്ബര്‍ ടാപ്പ് ചെയ്യാതെയിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് റബ്ബര്‍ ബോര്‍ഡ് പറയുന്നു.മഴമറ ഉപയോഗിച്ച് ടാപ്പിങ് നടത്തണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.
റബർ വില വീണ്ടും ഉയരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി റബ്ബര്‍ വില 150 രൂപയിലേക്ക്. കോട്ടയം വിപണിയിൽ റബർ ഷീറ്റ് വില കിലോഗ്രാമിന് 153 രൂപയായി.
റബർ വില വീണ്ടും ഉയരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി റബ്ബര്‍ വില 150 രൂപയിലേക്ക്. കോട്ടയം വിപണിയിൽ റബർ ഷീറ്റ് വില കിലോഗ്രാമിന് 153 രൂപയായി.റബർ ബോർഡ് നിശ്ചയിച്ച വില 150 രൂപയായും ഉയർന്നു. കഴിഞ്ഞ ദിവസം 146 രൂപയായിരുന്ന ആർഎസ്എസ് 4 ന്റെ റബർ ബോർഡ് വിലയാണ് 150 രൂപയായത്. ആർഎസ്എസ് 5ന് 147 രൂപയായി
Share your comments