രാജ്യത്ത് റബ്ബറിന്റെ വില കിലോയ്ക്ക് 300 രൂപയായി ഉയർത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ലോക്‌സഭയിൽ പറഞ്ഞു. ഇത്തരം നിർദേശങ്ങളൊന്നും സർക്കാരിനും മുൻപിൽ ഇല്ലെന്ന് മന്ത്രിമാരുടെ ചോദ്യത്തരവേളയിൽ മറുപടിയായി കേന്ദ്ര മന്ത്രി പറഞ്ഞു. റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ചുങ്കം 20 ശതമാനത്തിൽ നിന്ന് 25% മായി ആക്കി കേന്ദ്രം ഉയർത്തിയിട്ടുണ്ട്.
ഇറക്കുമതി ചെയ്‌ത റബ്ബർ 6 മാസത്തിനകം ഉപയോഗിക്കണമെന്ന് നിബന്ധന കേന്ദ്രം കൊണ്ട് വന്നിട്ടുണ്ട്. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് നികുതി 10 ശതമാനത്തിൽ നിന്ന് 25% ആക്കിയിട്ടുണ്ട്. റബർ ഇറക്കുമതി ചെയ്യാൻ ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ മാത്രമാക്കി അനുമതി ചുരുക്കിയിട്ടുണ്ട് കേന്ദ്രം. റബർ ബോർഡ് വഴി കർഷക ക്ഷേമത്തിന് പദ്ധതികൾ നടപ്പാകുന്നുണ്ടെന്നും മന്ത്രി മറുപടി നൽകി.
ബന്ധപ്പെട്ട വാർത്തകൾ: വിദേശത്തേക്ക് അരി കയറ്റുമതി നിരോധിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിൽ പ്രവാസികൾ
Pic Courtesy: Pexels.com
Share your comments