1. News

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതി- ആറാം ഘട്ടത്തിനു തുടക്കം

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ആറാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 150 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. 2020 ജൂലൈ ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള ബില്ലുകളാണ് ഈ ഘട്ടത്തില്‍ പരിഗണിക്കുക.

Ajith Kumar V R
Rubber board
Rubber board


റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ആറാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 150 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. 2020 ജൂലൈ ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള ബില്ലുകളാണ് ഈ ഘട്ടത്തില്‍ പരിഗണിക്കുക.

നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് 2020 നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബ്ബറുത്പാദകസംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, റബ്ബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം. പുതുതായി പദ്ധതിയില്‍ ചേരുന്നവരുടെ 2020 ജൂലൈ 01 മുതലുള്ള പര്‍ച്ചേസ്/സെയില്‍സ് ഇന്‍വോയ്സുകള്‍ മാത്രമേ സഹായധനത്തിന് പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക.

Rubber Production Promotion Scheme - Commencement of Phase VI

The Sixth Phase of the Rubber Production Promotion Scheme is being implemented by the Government of Kerala with the objective of providing reasonable prices to rubber farmers. The scheme will ensure a minimum of Rs. 150 per kg of rubber (RSS4) produced by farmers in Kerala. Bills from July 1, 2020 to June 30, 2021 will be considered at this stage.

Farmers who are not currently members of the scheme will have the opportunity to register till November 30, 2020. The application should be submitted to the nearest Rubber Producers Society in the prescribed forum. The application should be accompanied by a photograph of the applicant, receipt of the land tax paid and a copy of the bank passbook and Aadhaar card. For newly joined persons, purchase / sales invoices from 1st July 2020 will be considered for subsidy. Contact the nearest Rubber Board office for more information.

122 കോടി ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു

English Summary: Rubber Production Promotion Scheme - Commencement of Phase VI

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds