1. News

റബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍റര്‍ ആരംഭിച്ചു

റബർ ബോര്ഡ് കോട്ടയത്തുള്ള റബര് ഗവേഷണകേന്ദ്രത്തില് റബര് പ്രൊഡക്ട്സ് ഇന്കുബേഷന് സെന്റർ(Rubber products incubation centre (ആര്പിഐസി ആരംഭിച്ചു. റബറുൽപന്ന നിര്മാണമേഖലയില് നൂതനാശയങ്ങള് പ്രാവര്ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉൽപന്നങ്ങള് വികസിപ്പിക്കുന്നതിനുമായിട്ടാണ് ആർ .പി .എസ് ആരംഭിച്ചത്.. റബര്ബോര്ഡ് ചെയര്മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്. രാഘവന് ഉദ്ഘാടനം നിര്വഹിച്ചു.

Asha Sadasiv

റബർ ബോര്‍ഡ് കോട്ടയത്തുള്ള റബര്‍ ഗവേഷണകേന്ദ്രത്തില്‍ റബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍  സെന്‍റർ(Rubber products incubation centre (ആര്‍പിഐസി ആരംഭിച്ചു. റബറുൽപന്ന നിര്‍മാണമേഖലയില്‍ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉൽപന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായിട്ടാണ് ആർ .പി .എസ്  ആരംഭിച്ചത്.. റബര്‍ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. ഊർജസ്വലമായി പ്രവര്‍ത്തിച്ചുവരുന്നതും നാലായിരത്തിലധികം റജിസ്ട്രേഡ് യൂണിറ്റുകളുള്ളതും കയറ്റുമതിയിലൂടെ 11,700 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്നതുമായ  ടയറിതര ഉൽപന്നനിര്‍മ്മാണമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍കുബേഷന്‍ സെന്‍റര്‍ സ്ഥാപിച്ചിട്ടുള്ളത്.

റബറുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും ആവിഷ്കാരം നല്‍കുകയും അവയെ വിപണനസജ്ജമായ ഉൽപന്നങ്ങള്‍ ആക്കി മാറ്റുകയും ചെയ്യുക എന്നത് ആര്‍പിഐസി-യുടെ ഉദ്ദേശ്യലക്ഷ്യമാണ്. ടയറിതര മേഖലയിലെ ഉൽപന്ന നിര്‍മ്മാതാക്കള്‍ കൂടുതലും എംഎസ്എംഇ മേഖലയില്‍ പെടുന്നവരാണ്. ഇവരില്‍ പലര്‍ക്കും ആധുനികവൈദഗ്ധ്യവും സ്വന്തമായി ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യവുമില്ല. ഇത് കാലോചിതമായ നവീകരണത്തിനും  സാങ്കേതികമായ ഉന്നതിക്കും തടസമാകുന്നു. ഇതിനൊരു  പരിഹാരമാണ് ആര്‍പിഐസി കൊണ്ട്‌ ഉദ്ദേശിക്കുന്നത്. സംരംഭകരുടെ നൂതനാശയങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഗുണനിലവാരമുള്ള റബറുൽപന്നങ്ങളായി മാറ്റുന്നതിനുള്ള ഒരു കേന്ദ്രമായി ആര്‍പിഐസി പ്രവര്‍ത്തിക്കും.

ആര്‍പിഐസിയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും എൻജിനീയര്‍മാരും സംരംഭകരെ ഉൽപന്നങ്ങളുടെ വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സഹായിക്കും.  വിവിധതരം ഉപകരണങ്ങളും മെഷീനുകളും കൈകാര്യം ചെയ്യുന്നതിനുള്ള പരിചയവും ഇവിടെനിന്നു ലഭിക്കും. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) യിലെ  ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളും ജേർണലുകളും സംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താം. റബര്‍കൃഷി, സംസ്കരണം, ഉൽപന്നവികസനം, ഉൽപന്നങ്ങളുടെ പുനരുപയോഗം, മലിനീകരണനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലുള്ള പുതിയ ആശയങ്ങളാണ്  പരിഗണിക്കപ്പെടുക. റബറുൽപന്ന നിര്‍മാണ മേഖലയെ സുശക്തവും ഊര്‍ജ്ജ്വസ്വലവുമാക്കുകയും സ്വാഭാവിക റബറുൽപാദകരായ കര്‍ഷകരുമായി ചേര്‍ന്നുനിന്നുകൊണ്ട് മേഖലയിലെ ഓരോ കണ്ണിക്കും ശക്തി പകരുകയും ചെയ്യുകയെന്നതുമാണ് ഇന്‍ക്യുബേഷന്‍ സെന്‍ററിന്‍റെ ആത്യന്തിക ലക്ഷ്യം.The ultimate aim of the incubation center is to empower every link in the region by partnering with farmers).

ഡോ. കെ.എന്‍. രാഘവന്‍ ആര്‍പിഐസിയുടെ  ഉദ്ഘാടനം നിർവഹിക്കുന്നു (CAPTION FOR THE FIRST PIC)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജൂലൈയില്‍ റിലയന്‍സ് ജിയോ നല്‍കുന്ന മികച്ച പ്ലാനുകള്‍

English Summary: Rubber products incubation centre started functioning

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds