ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം പരിസ്ഥിതി സൗഹൃമായും വൃത്തിയുള്ളതുമായിരിക്കുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സമഗ്ര ശുചിത്വ പദ്ധതി രൂപീകരണ സെമിനാര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് സെമിനാറില്‍ പങ്കെടുത്തത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികളും സെമിനാറില്‍ രൂപപ്പെട്ടു.
സെമിനാറിന് സംസ്ഥാന ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. റ്റി. ഷാജി, പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
CN Remya Chittettu Kottayam, #KrishiJagran
ശബരിമല തീർത്ഥാടനം : പരിസ്ഥിതി സൗഹൃദ യത്നങ്ങൾക്ക് തുടക്കം
ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം പരിസ്ഥിതി സൗഹൃമായും വൃത്തിയുള്ളതുമായിരിക്കുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി.
Share your comments