നദി സംരക്ഷിണത്തിന് ദേശീയതലത്തില്‍ നയം കൊണ്ടുവരണമെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള നദി സംരക്ഷണ സന്ദേശ യാത്രയ്ക്ക് സംസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശയാത്രയുടെ സംസ്ഥാനത്തെ പര്യടനത്തിന് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി തുടക്കം കുറിച്ചു. നദികള്‍ സംരക്ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. നദികളുടെ സ്വാഭാവിക ഒഴുക്ക് തടയുന്ന നദി സംയോജനം പോലുള്ള നീക്കങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നദികള്‍ മലിനമാക്കുന്നവരെ നിയമത്തിലൂടെ തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം മൂന്നിന് കോയമ്പത്തൂരില്‍ ആരംഭിച്ച സന്ദേശയാത്ര ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയില്‍ സമാപിക്കും.
സദ്ഗുരുവിന്റെ നദി സംരക്ഷണ സന്ദേശയാത്രയ്ക്ക് കേരളത്തില്‍ സ്വീകരണം നല്കി
നദി സംരക്ഷിണത്തിന് ദേശീയതലത്തില്‍ നയം കൊണ്ടുവരണമെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള നദി സംരക്ഷണ സന്ദേശ യാത്രയ്ക്ക് സംസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share your comments