പ്രളയബാധിത മേഖലകളിലെ കുടിവെളള സ്രോതസ്സകളുടെ ശുദ്ധീകരണത്തിനായി യുണിസെഫിന്റെ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ പഞ്ചായത്തുകളിലേക്ക്. കഴിഞ്ഞ ദിവസം ടൗണ്‍ഹാളില്‍ നടത്തിയ പരിശീലന പരിപാടിക്ക് ശേഷമാണ് അറുനൂറിലേറെ വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള സന്നദ്ധപ്രവര്‍ത്തകരെ പഞ്ചായത്തുകളില്‍ നിയോഗിച്ചത്. ഇവര്‍ വാര്‍ഡ്‌തലത്തില്‍ ശുചീകരണ സേനയ്‌ക്കൊപ്പം ചേര്‍ന്ന് സാമ്പിള്‍ സര്‍വെ നടത്തി. ആദ്യപടിയൊന്നോണം പത്ത് പഞ്ചാത്തുകളിലാണ് യുണിസെഫിന്റെ പരിശീലനം നേടിയ വളണ്ടിയര്‍മാരെ നിയോഗിച്ചത്.
കുടിവെളളത്തിന്റെ ശുദ്ധി, ക്ലോറിന്‍നില, കുടിവെളള സ്രോതസ്സുകളുടെ എണ്ണം എന്നിവ പരിശോധിക്കുക ആവശ്യമെങ്കില്‍ ക്ലോറിനേഷനോ സൂപ്പര്‍ ക്ലോറിനേഷനോ നടത്തുക. ക്ലോറിന്‍ കലര്‍ന്ന ജലം ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയാണ് സന്നദ്ധപ്രവര്‍ത്തകരുടെ ചുമതല. ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റേഴ്‌സ്, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഈ സന്നദ്ധസംഘം. ഒരു വാര്‍ഡില്‍ നാല് സംഘങ്ങളായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ക്ലോറിന്‍ പരിശോധനക്കാവശ്യമായ കിറ്റും ഇവര്‍ക്ക് നല്‍കി കഴിഞ്ഞു.
സെപ്‌തംബര്‍ 5 മുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലും പിന്നീട് 3 മാസത്തിലൊരിക്കലും പിന്നീട് ആഴ്‌ചയില്‍ ഒരു തവണ ക്ലോറിനേഷന്‍ നടത്തി ജലസ്രോതസ്സകുളെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.
കുടിവെളള ശുചീകരണം സന്നദ്ധപ്രവര്‍ത്തകര്‍ പഞ്ചായത്തുകളിലേക്ക്
പ്രളയബാധിത മേഖലകളിലെ കുടിവെളള സ്രോതസ്സകളുടെ ശുദ്ധീകരണത്തിനായി യുണിസെഫിന്റെ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ പഞ്ചായത്തുകളിലേക്ക്. കഴിഞ്ഞ ദിവസം ടൗണ്‍ഹാളില്‍ നടത്തിയ പരിശീലന പരിപാടിക്ക് ശേഷമാണ് അറുനൂറിലേറെ വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള സന്നദ്ധപ്രവര്‍ത്തകരെ പഞ്ചായത്തുകളില്‍ നിയോഗിച്ചത്.
Share your comments