<
  1. News

സുരക്ഷിത പാലുത്പാദനം: പരിശീലന പരിപാടി, സപ്പോർട്ട് ടു ഫാം മെക്കനൈസേഷന്‍' പദ്ധതി: അപേക്ഷ ക്ഷണിച്ചു... കൂടുതൽ കാർഷിക വാർത്തകൾ

'സപ്പോർട്ട് ടു ഫാം മെക്കനൈസേഷന്‍' പദ്ധതിയിൽ കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സര്‍വീസ് ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 25, പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍ വാനൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ സുരക്ഷിത പാലുത്പാദനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനം; നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 'സപ്പോർട്ട് ടു ഫാം മെക്കനൈസേഷന്‍' പദ്ധതിയിൽ കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സര്‍വീസ് ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്. 25 ശതമാനം സബ്‌സിഡി നിരക്കില്‍ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി 20 സര്‍വീസ് ക്യാമ്പുകളാണ് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസില്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും അതത് കൃഷിഭവനുമായോ ജില്ലാ കൃഷി എക്‌സിക്യൂട്ടീവ് ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് 9383471924, 9383471925 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

2. പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍ വാനൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ സുരക്ഷിത പാലുത്പാദനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് പരിശീലനം നൽകുന്നത്. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04922 226040, 7902458762 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനം; നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ശനിയാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 27-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

English Summary: Safe Milk Production: Training Program, Support to Farm Mechanization' Project: Applications invited... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds