സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. അതിനനുസരിച്ചു ജോലി ചെയ്യുന്ന സമയം ക്രമീകരിക്കണം. നിലവിൽ സർക്കാർ ജോലിക്കാരുടെ സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ്. പ്രവർത്തിദിനം കുറയ്ക്കുന്നതിന് പ്രതിവിധിയായി പ്രവർത്തി സമയം 9.30 മുതൽ 5.30 വരെയാക്കി ഉയർത്തണം.
കൂടാതെ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്,
പെൻഷൻ പ്രായം 57 വയസ്സ് ആക്കി ഉയർത്തണം. നിലവിലെ പെൻഷൻ പ്രായം 56 ആണ്. സർവീസിലിരിക്കവേ മരിച്ചവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണം. പട്ടിക/ ഒബിസി സംവരണത്തിൽ മാറ്റിവെച്ചിട്ടുള 20 % അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
വർഷത്തിലെ അവധി ദിവസങ്ങൾ 12 ആക്കി കുറയ്ക്കണം. ഓരോ വകുപ്പിനും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ കണ്ടെത്താനും, വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറി, മാറി അവസരം നൽകണം. കൂടാതെ സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ ഒഴിവുകൾ മലയാളത്തിലെ പ്രചാരമുള്ള രണ്ട് പത്രമാധ്യമങ്ങളിലും, വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകൾ പ്രസിദ്ധീകരിക്കണം.
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പി എസ് സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറക്കണം എന്നിവയാണ് മറ്റു പ്രധാന നിർദേശങ്ങൾ.
ഇന്നലെയാണ് 11–ാം ശമ്പള പരിഷ്കരണകമ്മിഷൻ മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറിയത്.
ബന്ധപ്പെട്ട വാർത്തകൾ
കേരള സർക്കാരിൻറെ പെൻഷൻ പദ്ധതികൾ
Share your comments