
സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വിവിധ അടിസ്ഥാന സൗകര്യ വികസനത്തിനായി രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) യില്‍ നിന്ന് 51.48 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവും സുസ്ഥിര വികസനവും ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഫലപ്രദമായി ഇടപെടുന്നതിന് ആര്‍.കെ.വി.വൈ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികള്‍ വഴി സാധിക്കും. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുകയ്ക്ക് പുറമേ, പ്രത്യേക ധനസഹായത്തിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Share your comments