
ഈന്തപ്പഴം ഉല്‍പ്പാദനത്തിൽ നേട്ടം കൊയ്ത് സൗദി അറേബ്യ ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉല്‍പ്പാദപ്പിക്കുന്ന രാജ്യം എന്ന നേട്ടം സൗദി അറേബ്യക്ക്. കഴിഞ്ഞ വര്‍ഷം 11 ലക്ഷം ടണ്‍ ഈന്തപ്പഴമാണ് ഉല്‍പ്പാദിപ്പിച്ചത്. സൗദിയിലെ ബുറൈദയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്നത് . ഇറാഖിലെ ബസറയെ പിന്നിലാക്കിയാണ് ഈന്തപ്പഴം ഉല്‍പ്പാദനത്തില്‍ ബുറൈദ ഒന്നാമതെത്തിയത്.
ലോകത്തെ ഏറ്റവും വലിയ ഈന്തപ്പന തോട്ടവും ബുറൈദയിലാണ്. സൗദിയിലെ വിവിധ പ്രവിശ്യകളിലായി 400 ഇനങ്ങളില്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ മദീനയില്‍ വിളയുന്ന അജ്വ ഇനത്തിലുളള ഈന്തപ്പഴത്തിനാണ് ഏറ്റവും മികച്ചത്. ഏറെ ഔഷധ ഗുണമുളള അജ്വ ഈന്തപ്പഴത്തിനാണ് ഏറ്റവും കൂടിയ വിലയും ലഭിക്കുന്നത്. ലോകത്തെ ആകെ ഈന്തപ്പഴ ഉല്‍പാദനത്തിന്റെ 15 ശതമാനമാണ് സൗദിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 28 ലക്ഷം ഈത്തപനകളില്‍ നിന്നു വിളവെടുക്കുന്നുണ്ടെന്നാണ് സൗദി കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്ക്. ഈ വര്‍ഷം ആദ്യം കയറ്റുമതിയില്‍ 11.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 224.4 മില്ല്യണ്‍ റിയാലിന്റെ കയറ്റുമതി ഈ വര്‍ഷത്തെ നേട്ടമാണ്.
Share your comments