<
  1. News

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ SBI യിൽ 2000 പേർക്ക് തൊഴിലവസരം; യോഗ്യത എന്ത്? അപേക്ഷിക്കേണ്ടത് എങ്ങനെ?

State Bank of India ൽ (SBI) പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. നവംബർ 14 ദീപാവലി ദിവസമാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 4 വരെ അപേക്ഷ സമർപ്പിക്കാം. SBI യുടെ വിവിധ ഓഫീസുകളിലായി 2000 പി‌ഒകളെ നിയമിക്കുന്നതിന് നവംബർ 13 ന് SBI പി‌ഒ 2020 വിജ്ഞാപനം പുറത്തിറക്കി. മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് നടപടികളാണുണ്ടാകുക.

Meera Sandeep

State Bank of India ൽ (SBI) പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. നവംബർ 14 ദീപാവലി ദിവസമാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 4 വരെ അപേക്ഷ സമർപ്പിക്കാം. SBI യുടെ വിവിധ ഓഫീസുകളിലായി 2000 PO കളെ നിയമിക്കുന്നതിന് നവംബർ 13 ന് SBI PO 2020 വിജ്ഞാപനം പുറത്തിറക്കി. മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് നടപടികളാണുണ്ടാകുക.

SBI PO Recruitment 2020: യോഗ്യതാ മാനദണ്ഡം പ്രിലിമിനറി, മെയിൻ, അവസാന ഘട്ട ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾക്ക് ശേഷമാകും നിയമനം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിൽ പ്രവർത്തിക്കാനുള്ള അവസരം ഇതാ. SBI ൽ പ്രൊബേഷണറി ഓഫീസർമാരെ ആവശ്യമുണ്ട് എന്ന് SBI ട്വീറ്റ് ചെയ്തു. അപേക്ഷകരുടെ പ്രായപരിധി 01.04.2020 വരെ 21 വയസ് മുതൽ 30 വയസ്സ് വരെ ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദധാരിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. ഇന്റർവ്യൂവിനായി വിളിച്ചാൽ, ബിരുദ പരീക്ഷയിൽ പാസായതിന്റെ തെളിവ് 01.07.2020ലോ ഉള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും താൽക്കാലികമായി അപേക്ഷിക്കാം. ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കേഷൻ ഉള്ളവർക്കും അപേക്ഷിക്കാം.

SBI വിഭാഗം തിരിച്ചുള്ള PO ഒഴിവുകൾ: SC- 300; ST- 150; OBC- 540; EWS - 200; ജനറൽ - 810 ആകെ - 2000

SBI PO 2020 പരീക്ഷാ ഷെഡ്യൂൾ പ്രിലിംസ് പരീക്ഷ 2020 ഡിസംബർ 31 നും 2021 ജനുവരി 2, 4, 5 തീയതികളിലും നടത്തും മെയിൻ പരീക്ഷ 2021 ജനുവരി 29 ന് നടത്തും.

SBI  PO 2020 പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് എസ്‌ബി‌ഐ പി‌ഒ 2020 പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് വിഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ജനറൽ / ഒബിസി വിഭാഗത്തിന് ഇത് 750 രൂപയാണ് ഫീസ്. എസ്‌സി/എസ്ടിയും വിഭാഗത്തിന് ഫീസ് നൽകേണ്ടതില്ല. ഓൺലൈനിൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. മറ്റൊരു ആപ്ലിക്കേഷൻ മോഡും സ്വീകരിക്കില്ല.

എസ്‌ബി‌ഐ പി‌ഒ ശമ്പളം ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, എസ്‌ബി‌ഐ പ്രൊബേഷണറി ഓഫീസർമാരുടെ പ്രാരംഭ അടിസ്ഥാന ശമ്പളം 27,620 രൂപയാണ്. നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾ ലഭിക്കും. ഡിഎ, സിസിഎ, എച്ച്ആർഡി തുടങ്ങി വിവിധ ആനുകൂല്യങ്ങൾക്ക് ജോലി ലഭിക്കുന്നവർ അർഹരാണ്. ജോലി ലഭിച്ചാൽ ബാങ്കുമായി രണ്ട് വർഷത്തെ ബോണ്ട് ഉണ്ടായിരിക്കും.

ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകർ ബാങ്കിന്റെ ‘കരിയർ' വെബ്‌സൈറ്റ് അല്ലെങ്കിൽ എസ്‌ബി‌ഐ വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷന് ശേഷം ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ആവശ്യമായ അപേക്ഷാ ഫീസ് ഓൺലൈൻ മോഡ് വഴി അടയ്ക്കണം.

NCERTയിൽ പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് 45,000 വരെ തുടക്ക ശമ്പളം

#krishijagran #kerala #recruitment #sbi #po #2000vaccancies

English Summary: SBI, India's largest bank, employs 2,000 people; What is the eligibility? How to apply?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds