1. News

SBI LATEST: PMJDY വഴി 2 ലക്ഷം രൂപ വരെ ഇൻഷുറൻസ്, അപേക്ഷിക്കേണ്ട വിധം

ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ദേശസാൽകൃത ബാങ്കുകളിലോ സീറോ ബാലൻസിൽ നിർധനരായവർക്ക് അക്കൗണ്ട് തുറക്കാനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. ഇതിലൂടെ നിങ്ങൾക്കായി ഇപ്പോൾ ഒരു സുവർണാവസരം ഒരുങ്ങുകയാണ്.

Anju M U
sbi
2 ലക്ഷം രൂപ വരെ ഇൻഷുറൻസ്; കൂടുതലറിയാം

ഇന്ത്യയിലെ പ്രമുഖ പൊതു മേഖല ബാങ്കായ State Bank Of India ബമ്പർ ഓഫറാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കുമെന്ന വാർത്തയാണ് പുതിയതായി വരുന്നത്. അതായത്, 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് ഗുണഭോക്താക്കൾക്ക് ലഭ്യമാകും. എന്നാൽ, ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ നിങ്ങൾ RuPay ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരായിരിക്കണം. പ്രധാൻ മന്ത്രി ജൻ ധൻ യോജന Pradhan Mantri Jan Dhana Yojana അക്കൗണ്ട് ഉടമകൾക്കായാണ് എസ്ബിഐ (SBI) 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്നത്.

അതായത്, ഗുണഭോക്താക്കൾക്ക് 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ആക്‌സിഡന്റൽ -Complimentary Accidental Cover കവർ SBI വാഗ്ദാനം ചെയ്യുന്നു.

ആനുകൂല്യത്തിന് നിങ്ങളും അർഹരാണോ? പരിശോധിക്കാം (Are You Eligible For The Offer? Check It)

ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ദേശസാൽകൃത ബാങ്കുകളിലോ സീറോ ബാലൻസിൽ നിർധനരായവർക്ക് അക്കൗണ്ട് തുറക്കാനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന (PMJDY). ഈ പദ്ധതിയിലൂടെ ഒട്ടനവധി ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നു.
നിങ്ങൾക്കും അടുത്തുള്ള ബാങ്ക് സന്ദർശിച്ച് പദ്ധതിയിൽ അംഗമാകാം.
പ്രധാനമന്ത്രി ജൻ ധന്‍ യോജനയുടെ കീഴില്‍ അക്കൗണ്ട് തുറക്കുന്നതിന് KYC രേഖകൾ അത്യാവശ്യമാണ്. ഇങ്ങനെ ഓൺലൈനായും ബാങ്ക് അക്കൗണ്ട് തുടങ്ങാം.

സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് അത് ജൻധൻ അക്കൗണ്ടാക്കി മാറ്റാം. ഇത്തരം അക്കൗണ്ടുകള്‍ക്ക് റുപേ കാര്‍ഡ് നല്‍കുന്നു. അപകട മരണത്തിൽ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ കവർ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് പ്രധാനമായും പദ്ധതിയുടെ കീഴിൽ ലഭിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: SBI: ഈ തീയതിക്കുള്ളിൽ പാൻ കാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ പിഴ, അക്കൗണ്ട് മരവിപ്പിക്കും

അപകടം നടക്കുന്നതിന് 90 ദിവസം മുൻപെങ്കിലും ഇൻഷ്വർ ചെയ്ത വ്യക്തി റുപേ ഡെബിറ്റ് കാര്‍ഡ് വഴി പണമിടപാട് നടത്തിയിരിക്കണം. അങ്ങനെയെങ്കിൽ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ജൻധൻ അക്കൗണ്ട് തുറന്ന സമയം തൊട്ടാണ് ഇൻഷുറൻസ് തുകയും നിശ്ചയിക്കുന്നത്. അതായത്, 2018 ഓഗസ്റ്റ് 29ന് മുൻപ് പദ്ധതിയുടെ കീഴിൽ അക്കൗണ്ട് തുറന്നിട്ടുള്ള വർക്ക് ഒരു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും.
2018 ഓഗസ്റ്റ് 29 മുതൽ പ്രധാൻ മന്ത്രി ജൻ ധൻ യോജനയിൽ ഇഷ്യൂ ചെയ്ത RuPayകാർഡുകളിൽ 2 ലക്ഷം രൂപ വരെ ആക്‌സിഡന്റൽ കവർ ആനുകൂല്യം ലഭിക്കുന്നുണ്ട്.

ആനുകൂല്യത്തിന് അപേക്ഷിക്കേണ്ട വിധം? (How To Apply For The Offer?)

ഈ ആനുകൂല്യത്തിനായി നിങ്ങൾ ആദ്യം ക്ലെയിം ഫോം പൂരിപ്പിക്കണം. ഒറിജിനൽ മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ കോപ്പി ഇതിനൊപ്പം ഹാജരാക്കണം.
FIR റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സമർപ്പിക്കണം. നോമിനിയുടെ പേരും ബാങ്ക് വിവരങ്ങളും ഉൾപ്പെടുത്തണം. ആധാർ കാർഡിന്റെ പകർപ്പും കാർഡ് ഉടമയുടെ പക്കൽ റുപേ കാർഡ് ഉണ്ടെന്നുള്ള സത്യവാങ്മൂലവും ഉൾപ്പെടെ എല്ലാ രേഖകളും 90 ദിവസത്തിനകം സമർപ്പിക്കണം.

English Summary: SBI LATEST: Rs. 2 Lakhs Of Insurance Is Providing Under PMJDY

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds