നിങ്ങളൊരു എസ്ബിഐ (SBI) ബാങ്ക് ഉപഭോക്താവാണ്, ആധാറുമായി ഇതുവരെയും പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കില്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് അറിയിപ്പ്. അതായത്, 2022 മാര്‍ച്ച് 31ന് മുൻപായി പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India) അധികൃതര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: SBI കിസാൻ ക്രെഡിറ്റ് കാർഡ്: കുറഞ്ഞ പലിശയിൽ 4 ലക്ഷം രൂപ വരെ വായ്പ നേടാം, കൂടുതലറിയാം
ഇത് സംബന്ധിച്ച് എസ്ബിഐ ഇന്ത്യ മുഴുവനുമുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാങ്കിൽ നിന്നുള്ള സേവനങ്ങൾ തടസമില്ലാതെ നടത്തുന്നതിന് പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുകയും ബാങ്കിങ് ഇടപാടുകള്‍ക്ക് തടസം നേരിടുകയും ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് പാന്‍ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സർക്കാർ 2022 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. നേരത്തെ ഇതിന് 2021 സെപ്റ്റംബര്‍ 30 വരെയായിരുന്നു അനുവദിച്ചിരുന്നത്.
നിങ്ങൾ ഒരു പാൻ കാർഡ് ഉടമയാണെങ്കിൽ പുതുക്കിയ സമയ പരിധിക്കുള്ളിൽ ആധാറുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കിൽ ഏപ്രില്‍ ഒന്നു മുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാനാവില്ല. അതുമല്ലെങ്കിൽ വലിയ തുക പിഴയായി അടക്കേണ്ടി വരും. പ്രവർത്തനരഹിതമായ ഒരു പെർമനന്റ് അക്കൗണ്ട് നമ്പർ ഉപയോഗിച്ചതിന്, ഇന്‍കംടാക്‌സ് ആക്ടിലെ സെക്ഷന്‍ 271ബി പ്രകാരം, 10,000 രൂപ പിഴ ഈടാക്കാനും സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ, ബാങ്ക് അക്കൗണ്ട് തുറക്കാനും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനും ഓഹരികള്‍ വാങ്ങുന്നതിനും, 50,000 രൂപയുടെ ഇടപാട് നടത്തുന്നതിനും പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്.
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചതാണോ? എങ്ങനെ അറിയാം? (How Do You Know PAN Card and Aadhaar Card Are Linked?)
നിങ്ങളുടെ പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചതാണോ എന്ന് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ മനസിലാക്കാം. ഇതിനായി www.incometaxindiaefiling.gov.in/aadhaarstatus എന്ന ലിങ്ക് സന്ദർശിക്കുക. ഈ ലിങ്കിൽ കയറിയതിന് ശേഷം പാൻ നമ്പറും ആധാർ നമ്പറും നൽകുക. ഇതിൽ വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക.
പാൻ കാർഡ് പ്രവർത്തനരഹിതമായാൽ? (If PAN Card Is Disabled?)
മുൻപ് പറഞ്ഞത് പോലെ, പാൻ കാർഡ് പ്രവർത്തന രഹിതമായാൻ, ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം 10,000 രൂപ പിഴ ഈടാക്കുന്നതാണ്. എന്നാൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കൽ തുടങ്ങിയ നികുതിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കെല്ലാം പാൻ കാർഡ് ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ സാധിക്കും. ഇതിന് പിഴ അടയ്ക്കേണ്ടതില്ല.
ആദായ നികുതിയുടെ പരിധിയിൽ വരുന്ന ഇടപാടുകൾക്ക് ഇത് ഉറപ്പായും ബാധകമാണ്. 50,000 രൂപയ്ക്ക് മുകളിൽ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുകയാണെങ്കിലും പാൻ കാർഡ് അത്യാവശ്യമാണ്.
എന്നാൽ, ഇത് രണ്ടും ബന്ധിപ്പിക്കേണ്ട നടപടികൾ നിങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ലിങ്ക് ചെയ്‌ത തീയതിക്ക് ശേഷം പിഴ ഈടാക്കില്ല. പാൻ കാർഡ് പ്രവർത്തന രഹിതമായവർ പുതിയ പാൻ കാർഡിനായി വീണ്ടും അപേക്ഷിക്കേണ്ട കാര്യമില്ല. ആധാറുമായി ലിങ്ക് ചെയ്ത് കഴിഞ്ഞാൽ തന്നെ പാൻ കാർഡ് സാധുവാകുന്നതാണ്.
Share your comments