1. News

കേരളത്തിൽ സ്വാഭാവിക റബ്ബറിന് കടുത്ത ക്ഷാമം

കേരളത്തിൽ സ്വാഭാവിക റബ്ബറിന് കടുത്ത ക്ഷാമം നേരിടുന്നു. കനത്ത ചൂടുമൂലം ഉല്പാദനം നന്നേ കുറവാണിപ്പോള്‍. വിപണിയിലെത്തുന്ന റബ്ബറിൻ്റെ  അളവും താരതമ്യേന കുറവായതിനാല്‍ റബ്ബര്‍ മേഖല മാന്ദ്യം നേരിടുകയാണ്.

Asha Sadasiv
കേരളത്തിൽ സ്വാഭാവിക റബ്ബറിന് കടുത്ത ക്ഷാമം നേരിടുന്നു. കനത്ത ചൂടുമൂലം ഉല്പാദനം നന്നേ കുറവാണിപ്പോള്‍. വിപണിയിലെത്തുന്ന റബ്ബറിൻ്റെ  അളവും താരതമ്യേന കുറവായതിനാല്‍ റബ്ബര്‍ മേഖല മാന്ദ്യം നേരിടുകയാണ്. ഷീറ്റ് ക്ഷാമത്തിന്റെ കാലമായതിനാല്‍ വിപണി വിലകുറച്ചു  നാലാംഗ്രേഡ് ഷീറ്റ് വാങ്ങാൻ ടയര്‍ കമ്പനികൾ ശ്രമം നടത്തുന്നുണ്ട്. മുഖ്യ വിപണികളില്‍ ഷീറ്റ് ക്ഷാമമുള്ളതിനാല്‍ എല്ലാവരും ഇപ്പോള്‍ വേനല്‍മഴ വരുന്നതും പുതിയ ഷീറ്റ് വിപണിയിലെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ .ഷീറ്റ് സ്റ്റോക്കുചെയ്‌തു വച്ചിട്ടുള്ളവര്‍ക്ക് ഉല്പന്നം വിപണിയിലിറക്കാന്‍ പറ്റിയ സമയമാണിത്.

ഈ വര്‍ഷം റബ്ബര്‍ ഉല്പാദനം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിത്..പ്രളയവും കാലാവസ്ഥാ വ്യതിയാനവും തളര്‍ത്തിയ റബ്ബര്‍ മേഖലയെ ഇപ്പോഴത്തെ കൊടുംചൂടും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.രാവിലെ പോലും ചൂടു കൂടുതലായതിനാല്‍ ഉല്പാദനം വളരെ കുറവാണ് നല്ല തോതില്‍ ഉല്പാദനമുള്ള തോട്ടങ്ങളില്‍ പോലും റബ്ബര്‍ പാല്‍ ചിരട്ടയിലേക്ക് ഒഴുകാതെ പട്ടയില്‍ത്തന്നെ ഉറയ്ക്കുന്നുവെന്ന പ്രശ്നവുമുണ്ട്. ഇതെല്ലാം കാരണം പലരും ടാപ്പിംഗ് നിര്‍ത്തിയിരിക്കുകയാണ്.

വിദേശ ചരക്കുവരവ് ഉയര്‍ന്നാല്‍ ആഭ്യന്തര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്ക്കും. ആര്‍.എസ്.എസ്. നാലാം ഗ്രേഡിന് ഇപ്പോള്‍ കിലോഗ്രാമിന് 128 രൂപയുണ്ട്. വിദേശ വിപണിയിലെ വിലയുമായുള്ള അന്തരം ഇപ്പോള്‍ കുറവായതിനാല്‍ ഇറക്കുമതി വിജയകരമാവില്ല. 

മുമ്പുണ്ടാവാത്ത ഒരു പ്രത്യേക സാഹചര്യമാണ്  ഇപ്പോള്‍ കേരളത്തിലെ റബ്ബര്‍ വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ തായ്‌ലൻഡ് , മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ചെറിയതോതില്‍ റബ്ബര്‍ ഇറക്കുമതി  നടക്കുന്നുണ്ട്. ഇതൊന്നും വിപണിയെ ബാധിക്കത്തക്ക ചലനമുണ്ടാക്കാന്‍ പര്യാപ്തമല്ല. .മുമ്പ് ഇറക്കുമതി ചെയ്ത് ധാരാളമായി സംഭരിച്ചിരുന്ന അധിക റബ്ബറിനെയാണ് ഇപ്പോള്‍ ടയര്‍ കമ്പനികള്‍ ആശ്രയിക്കുന്നത്. ടയര്‍ കമ്പനികള്‍ക്ക് റബ്ബര്‍ നല്കുന്ന വ്യാപാരികള്‍ ആഴ്ചയില്‍ മൊത്തം രണ്ടായിരം ടണ്ണോളം ആഭ്യന്തര വിപണിയില്‍ നിന്ന് സംഭരിക്കുന്നുണ്ട്.
കടപ്പാട് : മാതൃഭുമി 
English Summary: Scarcity for natural rubber in Kerala

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds