
ആയുര്‍വേദ ഔഷധങ്ങള്‍ ഉല്പാദിപ്പിക്കുന്ന കേന്ദ്രമാക്കി ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയെ മാറ്റുമെന്നും ഇതിലൂടെ പട്ടികവര്‍ഗ്ഗ മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച ജീവനോപാധി സര്‍ക്കാര്‍ ഉറപ്പുനല്‍കുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ .വി.എസ്. സുനില്‍കുമാര്‍.
തേക്കിന്‍കാട് മൈതാനത്തെ ലേബര്‍ കോര്‍ണറില്‍ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ‘കാര്‍ഷിക വികസനം-തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ ഔഷധ സസ്യ കൃഷിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്.
ട്രൈബല്‍ മേഖലയില്‍ സമ്പുഷ്ടമായ ഔഷധ സസ്യങ്ങളുടെ കലവറയുണ്ട്. അത് അവിടുത്ത ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരെ ഹെര്‍ബല്‍ കൃഷിയിലേക്ക് കൊണ്ടുവരും. ഇതിലൂടെ ആ മേഖലയിലും സാധാരണ ജനങ്ങള്‍ക്ക് മികച്ചൊരു വരുമാനം കൈത്താങ്
സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു
Share your comments