ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അവകാശമാക്കിയും ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ സഹായങ്ങള്‍ ഇരട്ടി മുതല്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചും സര്‍ക്കാര്‍ ഉത്തരവായി.
വിവാഹന ധനസഹായം 5000 രൂപയില്‍ നിന്നും 25000 രൂപയായും ചികിത്സാ ധനസഹായം പരമാവധി 5000 രൂപയായും
പ്രത്യേക ചികിത്സാസഹായം 20000 രൂപയില്‍ നിന്നും 50000 രൂപയായും പ്രസവ ധനസഹായം 5000 രൂപയില്‍ നിന്ന് 10000 രൂപയായും വര്‍ധിപ്പിച്ചു.
അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുപ്രകാരം പത്താം ക്ലാസില്‍ 80 ശതമാനം മാര്‍ക്ക് നേടി ജയിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് എല്ലാവര്‍ഷവും സ്‌കോര്‍ഷിപ്പ് നല്‍കും.
കുട്ടികളുടെ പഠന പ്രോത്സാഹനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ബിരുദ, ബിരുദാനന്തര പഠനത്തിനും പ്രൊഫഷണല്‍ പഠനത്തിനും വരെ വിവിധ നിരക്കില്‍ നല്‍കും.
ക്ഷേമനിധി അംഗങ്ങള്‍ക്ക് 60 വയസുവരെ അംഗത്വത്തില്‍ തുടരാനും അംഗം എന്ന നിലയിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കാനും ഇനി അര്‍ഹതയുണ്ട്.Welfare Fund members are now eligible to remain members until the age of 60 and receive all the benefits of being a member.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാന കർഷക അവാർഡ്: പാലക്കാട് ജില്ലയ്ക്ക് 5 അവാർഡുകൾ
Share your comments