കൊച്ചി - കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ വളര്‍ച്ച കൈവരിക്കാന്‍ ശാസ്ത്രീമായ അക്വാകള്‍ച്ചര്‍ കൃഷിക്ക് കഴിയുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തിലെ പാടശേഖരങ്ങളില്‍ 68,000 ഹെക്ടര്‍ ജലാശയങ്ങളാണ് ഉള്ളത്. നൂറ് കണക്കിന് കായലുകളും തോടുകളും വേറെയുണ്ട്. അക്വാകള്‍ച്ചര്‍ കൃഷിക്ക് ഇവ പ്രയോജനപ്പെടുത്തി ഉള്‍നാടന്‍ മത്സ്യയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ തന്നെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ചയുണ്ടാകും. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയും. കേരള ഫിഷറീസ് - സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) മാടവനയില്‍ സ്ഥാപിച്ച അമിനിറ്റി സെന്ററും സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച ഗവേഷണ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളായ സെന്റര്‍ ഓഫ് എക്‌സലന്‍സുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രോ ചാന്‍സര്‍ കൂടിയായ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഏഴ് വര്‍ഷം മുന്‍പ് ഏഷ്യയിലെ ആദ്യ ഫിഷറീസ് സര്‍വ്വകലാശാലയായാണ് കുഫോസ് ആരംഭിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഫിഷറീസ് രംഗത്തെ ഗവേഷണ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കുഫോസില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മേഴസിക്കുട്ടിയമ്മ പറഞ്ഞു.
ഫിഷറീസ് പഠന മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി ആയി മാറുക എന്ന ലക്ഷ്യത്തോടെയാണ് കുഫോസ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉദ്ഘാടന സമ്മേളത്തില്‍ അദ്ധ്യക്ഷത വഹിച്ച കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ പറഞ്ഞു. കുഫോസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും പ്രയോജകരമാകുന്ന സ്ഥാപനങ്ങളായിക്കും 9000 ചതുരശ്രയടി വിസ്തീര്‍ണമുള്ള അമിനിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുക.. കുസോഫിന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് പുറമേ മുന്നൂറ് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയവും അമിനിറ്റി സെന്ററില്‍ ഉണ്ടാകും . അമിനിറ്റി സെന്ററിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മത്സ്യങ്ങളിലെ രാസവസ്തുക്കളും ഗുണമേന്മയും പരിശോധിക്കാന്‍ കഴിയുന്ന റഫറല്‍ ലാബോറട്ടറികളും പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
കെ.വി.തോമസ് എം.പി, പള്ളൂരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.പീതാംബരന്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ മിനി പ്രകാശന്‍, കുഫോസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം അഡ്വ.മനു സി. പുളിക്കല്‍, അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ചെയര്‍മാന്‍ പ്രൊഫ. വി.എന്‍. സജീവന്‍, ഫുഡ് പ്രോസസിങ്ങ് ടെക്‌നോളജി സെന്റര്‍ ഓഫ് എക്‌സലന്‍സ് ചെയര്‍മാന്‍ ഡോ.ടി.കെ.ശ്രീനിവാസ ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. മഹേന്ദ്ര റൗത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഫോസ് പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.പത്മകുമാര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
ആഭ്യന്തര മൊത്ത ഉത്പാദന വളര്‍ച്ചനേടാന്‍ അക്വാകള്‍ച്ചര്‍ കൃഷി പ്രോത്സാഹിപ്പിക്കണം - മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊച്ചി - കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ വളര്‍ച്ച കൈവരിക്കാന്‍ ശാസ്ത്രീമായ അക്വാകള്‍ച്ചര്‍ കൃഷിക്ക് കഴിയുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തിലെ പാടശേഖരങ്ങളില്‍ 68,000 ഹെക്ടര്‍ ജലാശയങ്ങളാണ് ഉള്ളത്.
Share your comments