മണ്ണിൻ്റെ ഘടനയെക്കുറിച്ച് ശാസ്ത്രീയ അവലോകനം നടത്തി രൂപരേഖ തയ്യാറാക്കും- കൃഷിമന്ത്രി

Saturday, 08 September 2018 03:50 PM By KJ KERALA STAFF

പ്രളയാനന്തരം സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മണ്ണിനും പരിസ്ഥിതിക്കും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ശാസ്ത്രീയമായി അവലോകനം ചെയ്ത് വിള സംരക്ഷണത്തിന് വേണ്ട വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് കൃഷിവകുപ്പുമന്ത്രി അഡ്വ.വി.എസ്.സുനിൽ കുമാർ പറഞ്ഞു. പല തരത്തിലുള്ള മാറ്റങ്ങളാണ് മണ്ണിൽ സംഭവിച്ചിട്ടുള്ളത്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പോകുന്നത് വയനാട്ടിൽ വീണ്ടും ശ്രദ്ധയിൽ പ്പെട്ടിരിക്കുകയാണ്. അതുകൂടാതെ വിവിധ ഫംഗസ്, ബാക്ടീരിയ രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

തെങ്ങിൻ്റെ കൂമ്പു ചീയൽ , കുരുമുളകിൻ്റെ ദ്രുതവാട്ടം, കവുങ്ങിൻ്റെ മഹാളി, ജാതി, മറ്റ് സുഗന്ധ വിളകള്ക്കുണ്ടാകുന്ന അഴുകൽ , ഏലത്തിൻ്റെ മൂട് ചീയൽ, റബ്ബറിലെ ഇലകൊഴിച്ചിൽ തുടങ്ങി പല രോഗങ്ങളും പല ഭാഗങ്ങളിലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ വിശദമായ പഠനം നടത്തുന്നതിന് എല്ലാ ജില്ലകളിലും കാർഷിക മേഖലകളിൽ വിദഗ്ദ്ധരായ ശാസ്ത്രജ്ഞന്മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ഉത്തരവായി.കേരള കാർഷിക സർവ്വകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ടീം ജില്ലകളിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു പഠനം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട്‌ നല്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് . ഈ ടീമുകൾ നല്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും - അടിയന്തര നടപടികളും സ്വീകരിക്കുവാൻ കൃഷിവകുപ്പ് ഡയറക്ടർക്കും കാർഷിക സർവ്വകലാശാലയ്ക്കും മന്ത്രി നിര്‌ദ്ദേശം നല്കി.

 

 

 

 

 

 

 

 

CommentsMore from Krishi Jagran

കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പന്നികർഷകർ മാർച്ചും ധർണ്ണയും നടത്തി

കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പന്നികർഷകർ മാർച്ചും ധർണ്ണയും നടത്തി വയനാട് ജില്ലയിലെ പന്നികർഷകരോട് അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വയനാട് സ്വൈൻ ഫാർമേഴ്സ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.

September 24, 2018

കര്‍പ്പൂരമാവ് സംരക്ഷണ പദ്ധതി

കര്‍പ്പൂരമാവ് സംരക്ഷണ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍പ്പൂരമാവുകള്‍ സംരക്ഷിക്കുന്നതിനുള്ള ഗവേഷണ പദ്ധതി നടപ്പിലാക്കുന്നു.

September 24, 2018

ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ പാർക്ക്

 ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ പാർക്ക് ദുബായ് സിലിക്കൺ ഒയാസിസിൽ സന്ദർശകർക്കായി പുതിയ പാർക്ക് തുറന്നു

September 24, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.