പുതിയ നെല്ലിനവുമായി പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം

Tuesday, 04 September 2018 12:34 PM By KJ KERALA STAFF

പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ തീരദേശ നെല്‍ക്കൃഷിക്ക് ഉതകുന്ന പുതിയ നെല്ലിനം തയ്യാറാവുന്നു.ലവണത്തെ അതിജീവിക്കാന്‍ കഴിയുന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണിത്.ഉപ്പ് കയറാത്ത സ്ഥലത്തും കൃഷിയിറക്കാവുന്ന ഇനമെന്ന പ്രത്യേകതയും ഇതിനുണ്ട്..ജയ നെല്ലിന്റെയും ഓര്‍ക്കൈമയുടെയും സങ്കരമാണ് ജെ.ഒ. 583.

പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ആറാമത്തെ ഇനമാണ് ജെ.ഒ. 583.ഡോ. ടി.വനജയുടെ 18 വര്‍ഷത്തെ പരീക്ഷണ നിരീക്ഷണ ഫലമാണ് ഈ നെല്ലിനം. പിലിക്കോട് കേന്ദ്രത്തില്‍ നടന്ന ഉത്തരമേഖലാ ശില്പശാലയില്‍ ഇത് അംഗീകാരത്തിന് സമര്‍പ്പിച്ചു.

27 പ്രദേശങ്ങളില്‍ കൃഷിയിറക്കി നിലവിലുള്ള ഇനങ്ങളുമായി താരതമ്യപഠനം നടത്തി മികച്ചതെന്ന് കണ്ടെത്തിയ ശേഷമാണ് മേഖലാ ശില്പശാലയില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത് ദേശീയതലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 17 പാഠശേഖരങ്ങളിലും ജെ.ഒ.583 കൃഷിയിറക്കി പ്രാദേശിക നെല്ലിനങ്ങളെക്കാള്‍ മികച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. സര്‍വകലാശാലാതല കമ്മിറ്റിയുടെയും സംസ്ഥാന റിലീസ് കമ്മിറ്റിയുടെയും അംഗീകാരം ലഭിച്ചശേഷം വിത്ത് കര്‍ഷകരുടെ കൈകളിലെത്തും.

 

 

CommentsMore from Krishi Jagran

കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയും (ഐപിസി) ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ട്‌സ് ഫോറവും (എഐഎസ്ഇഎഫ്) കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വിളകളുടെ ആരോഗ്യവും ഉത്പാദനവും വില്‍പന…

November 15, 2018

കേരളത്തിലെ 77വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ് പദ്ധതി

കേരളത്തിലെ 77വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ്  പദ്ധതി ജനപങ്കാളിത്തത്തോടെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഈ വർഷം 77 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടപ്പാക്കും.

November 15, 2018

സംസ്ഥാനത്ത്‌ നാളികേരോത്പാദനം വർധിപ്പിക്കാൻ നാളികേര വികസന കൗൺസിൽ രൂപികരിക്കും

സംസ്ഥാനത്ത്‌ നാളികേരോത്പാദനം വർധിപ്പിക്കാൻ നാളികേര വികസന കൗൺസിൽ രൂപികരിക്കും സംസ്ഥാനത്ത് നാളികേരോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് നാളികേര കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്…

November 15, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.