കേരളം കാർഷിക സർവകലാശാല വെള്ളായണി കേന്ദ്രത്തിൽ ഗവേഷണ വിജ്ഞാന വ്യാപന ശില്പശാലയ്ക്ക് തുടക്കമായി. മന്ത്രി വി.എസ് സുനിൽകുമാർ ഉത്‌ഘാടനം ചെയ്‌തു കാലാവസ്ഥാ വ്യതിയാനതിനനുസരിച്ചു കൃഷിയിറക്കാൻ കഴിയുന്ന തരത്തിൽ കാർഷിക മേഖലയിലെ ഗവേഷണങ്ങൾ നികസിപ്പിക്കണമെന്നു മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.തിരുവനന്തപുരം ,കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കർഷകരും ഉദ്യോഗസ്ഥരുമാണ് രണ്ടു ദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുക.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അവർ തന്നെ അവതരിപ്പിക്കുകയും ചർച്ചയിലൂടെ പരിഹാര ,മാർഗങ്ങൾ നിർദ്ദേശിക്കുകയും പ്രശ്നപരിഹാരത്തിനുള്ള ഗവേഷണ ഫലങ്ങൾ മറ്റു മേഖലകളിൽ പരീക്ഷിക്കാനുള്ള പദ്ധതി എന്നിവ ശില്പശാലയിൽ അവതരിപ്പിക്കും.കർഷകർക്ക് പ്രയോഗത്തിൽ വരുത്താവുന്ന ഗവേഷണ ഫലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചു പ്രബന്ധങ്ങൾ അവതരിപ്പിക്കും .സെമിനാറിനോടനുബന്ധിച്ചു കാർഷിക പ്രദര്ശനവും സംഘടിപ്പിക്കുന്നുണ്ട്.
Share your comments