1. News

കാര്‍ഷിക യന്ത്രവല്‍ക്കരണം, ദ്വിദിന ശില്പശാലയും പ്രദര്‍ശനവും

ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ്(ഇന്ത്യ) യുടെ നേതൃത്വത്തില്‍ 'ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള നൂതന യന്ത്രവത്ക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാലയ്ക്കും കാര്‍ഷിക പ്രദര്‍ശനത്തിനും തുടക്കമായി.

KJ Staff
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ്(ഇന്ത്യ) യുടെ നേതൃത്വത്തില്‍ 'ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള നൂതന യന്ത്രവത്ക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാലയ്ക്കും കാര്‍ഷിക പ്രദര്‍ശനത്തിനും തുടക്കമായി. തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങ് മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ IFS ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കൃഷിരീതിയ്ക്ക് അനിയോജ്യമായ യന്ത്രങ്ങളുടെ ലഭ്യതയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടുന്നതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി യന്ത്രങ്ങള്‍ വിപണിയിലുണ്ടെങ്കിലും കേരളത്തിലെ ശരാശരി കര്‍ഷകന് ഇവ ഇപ്പോഴും അപ്രാപ്യമാണ്. പ്രാദേശിക യന്ത്രനിര്‍മ്മാതാക്കളുടെ അഭാവം, യന്ത്രങ്ങളെക്കുറിച്ചുള്ള അജ്ഞത, തൊഴിലാളികളുടെ അഭാവം തുടങ്ങിയ കടമ്പകള്‍ കടക്കാന്‍ കൃഷി ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും കര്‍ഷകരുടെയും കൂട്ടായ സമീപനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷകര്‍ക്ക് നബാര്‍ഡ് ലഭ്യമാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ച് നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. പി ശെല്‍വരാജ് വിശദീകരിച്ചു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ചെയര്‍മാന്‍ എന്‍ രാജ്കുമാര്‍, കാര്‍ഷിക കര്‍മ്മ സേന സിഇഒ ഡോ. യു ജയകുമാര്‍, ഡോ. ഫെബി വര്‍ഗീസ്, മാനേജിങ് ഡയറക്ടര്‍ കെഎസ്‌ഐസി, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് സെക്രട്ടറി ഉദയകുമാര്‍ കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 20 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനില്‍ പങ്കെടുക്കുന്നുണ്ട്. നാളെ സമാപിക്കുന്ന സെമിനാറില്‍ കാര്‍ഷിക എന്‍ജിനീയറിംഗിന്റെ വിവിധ ശാഖകളെ ബന്ധപ്പെടുത്തിയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കും. സമാപന സമ്മേളനം വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി കെ രാജു നിര്‍വ്വഹിക്കും.  
 
English Summary: seminar on mechanization of farms

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds