കൃഷിരീതികൾ യുവതലമുറയെ പഠിപ്പിക്കുന്നതിനായി കൃഷി വിദ്യാലയം ആരംഭിക്കണമെന്ന് വിദ്യാർഥികൾ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിനോട് ആവശ്യപ്പെട്ടു.ഒമ്പതാമത് കേരള ബാല കൃഷി ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത തലസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മ്യൂസിയം സ്ഥാപിക്കണമെന്നും,സ്കൂളുകളിൽ നിന്ന് കൃഷിത്തോട്ടങ്ങളിലേക്ക് പഠന യാത്രകൽ സംഘടിപ്പിക്കണമെന്നും മന്ത്രിയോട് കുട്ടികൾ ആവശ്യപ്പെട്ടു .
കൃഷി വിദ്യാലയങ്ങളങ്ങളിൽ മാതൃക കർഷകരെത്തന്നെ അധ്യാപകരായി നിയമിക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു.വിദ്യാർത്ഥികളുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു സ്കൂൾ കോളേജുകളിൽ വിവിധ കാർഷിക പദ്ധതികൾ നടപ്പിലാക്കണമെന്നും വിദ്യാർഥികൾ പറഞ്ഞു.കേരള ബാല കൃഷി ശാസ്ത്ര കോൺഗ്രസ് ചെയർമാൻ ഡി.ആർ .ജോസ്,കൺവീനർ,എ ഗംഗ ദേവി എന്നിവരും സന്നിഹിതരായിരുന്നു.
Share your comments