തമിഴ്‌നാട് അണ്ണാമലൈ സർവകലാശാല അദ്ധ്യയനവിഭാഗം പുതിയ നെല്ലിനമായ സിഗപ്പി വികസിപ്പിച്ചെടുത്തു.അണ്ണാമല കാര്‍ഷിക സര്‍വകലാശാലയുടെയും ഫിലിപ്പൈന്‍സ് അന്താരാഷ്ട്ര നെല്‍ഗവേഷണകേന്ദ്രത്തിന്റെയും സഹകരണത്തോടെ കൃഷി ശാസ്ത്രജ്ഞനായ ഡോ. കതിരേശന്റെ പരീക്ഷണങ്ങളുടെ ഫലമാണ് ഈ ഇനം.പൊൻമണി എന്ന ഇനത്തിൽ സബ് വൺ എന്ന ജീൻ സംയോജിപ്പിച്ചാണ് ഇത് വികസിപ്പിച്ചത്. വെള്ളത്തിൽ മുങ്ങിയാലും നെൽച്ചെടി വീണുപോവുകയോ അഴുകുകയോ ഇല്ലെന്നതാണ് പ്രത്യേകത.വെള്ള അരിയാണ്. 135 ദിവസമാണ് മൂപ്പ്.വെള്ളക്കെട്ടും വെള്ളം കയറലുമുള്ള പാടങ്ങളിൽ സിഗപ്പി ഇനം വിജയകരമാണ്.സാധാരണ നെല്ലിനങ്ങൾ വെള്ളത്തിൽ മുങ്ങിയാൽ നാല് ദിവസത്തിനകം അഴുക്കും .എന്നാൽ സിഗപ്പി നെല്ല് 10 ദിവസം വെള്ളത്തിൽമുങ്ങിക്കിടന്നാലും വീണ്ടും കതിരിടും..
തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് കൂടുതല്‍ അനുയോജ്യമായ വിത്തിനങ്ങള്‍ക്കായുള്ള പരീക്ഷണങ്ങളില്‍നിന്നാണ് സിഗപ്പിയുടെ പിറവി.ചിദംബരത്തു നടന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സെമിനാറിലായിരുന്നു ഈ നെല്ലിനത്തിൻ്റെ പ്രകാശനം.
Share your comments