നിങ്ങളുടെ ഉള്ളംകൈയിൽ കാണപ്പെടുന്ന ഹൃദയ രേഖയുടെയും ബുദ്ധി രേഖയുടെയും നടുക്കുള്ള ഭാഗത്തെ ഹസ്തരേഖാ ശാസ്ത്രം പ്രകാരം ദൈവിക മണ്ഡലം എന്നു പറയുന്നു. ദേവിക മണ്ഡലത്തിൽ കാണപ്പെടുന്ന ചില അടയാളങ്ങൾ നമ്മുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അതിൽ ഏറ്റവും കൂടുതൽ ഹസ്ത രേഖ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ഒരു ചിഹ്നമാണ് ഹൃദയരേഖക്കും ബുദ്ധി ഗ്രഹിക്കും ഇടയിൽ കാണപ്പെടുന്ന x ആകൃതിയിൽ അല്ലെങ്കിൽ പരസ്പരം ക്രോസ് ചെയ്തു പോകുന്ന രണ്ടു വരകൾ.
ഈ ദൈവിക മണ്ഡലത്തിൽ ഈ ചിഹ്നം കാണപ്പെടുന്നവർ പലതരം കടബാധ്യതകൾ ഉണ്ടാകുന്ന ഒരു വ്യക്തിയോ അല്ലെങ്കിൽ നിശ്ചയമായും ഭാവി ജീവിതത്തിൽ കടബാധ്യതകൾ വന്നു പെടാൻ സാധ്യതയുള്ള ഒരു വ്യക്തിത്വമോ ആയിരിക്കും. അവർ പല തരത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് അടിമകളായി തീരുകയും ചെയ്യും. ഹൃദയ രേഖയെ മുറിച്ച് താഴോട്ടു പോകുന്ന രേഖ സൂചിപ്പിക്കുന്നത് നമ്മുടെ ഹൃദയം കവരുന്ന സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നു വരികയും, അവർ മൂലം നമ്മൾ വഞ്ചിതരാകുന്ന യും നമ്മുടെ ഹൃദയം അവർ തകർക്കുകയും ചെയ്യും എന്നാണ്.
അതുകൊണ്ടുതന്നെ ഇത്തരം രേഖകൾ കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന കൂട്ടുകാരെ എപ്പോഴും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കടം കൊടുത്താൽ തിരിച്ചു കിട്ടാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ഇത്തരം പ്രവർത്തികൾക്ക് തുനിയാതെ ഇരിക്കുകയാണ് നല്ലത്. ഇനി നിങ്ങളുടെ ഹൃദയരേഖയുടെ അടുത്ത് താഴെ ഈ രേഖയെ ഖണ്ഡിച്ച് ഒരു കുരിശു ചിഹ്നം വരുന്നുണ്ടെങ്കിൽ നിങ്ങൾ പലവിധ ചൂഷണങ്ങൾക്ക് വിധേയമാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പങ്കാളിയിൽ ഒരാളുടെ കയ്യിൽ ഇത്തരം ചിഹ്നം കണ്ടാൽ അവരുടെ ദാമ്പത്യം അത്രത്തോളം ഗുണകരമായി ഭവിക്കില്ല. ഒരാൾ മറ്റൊരാളുടെ ചൂഷണത്തിന് എപ്പോഴും വിധേയമാകും. ഇനി താഴെ ബുദ്ധി രേഖയ്ക്ക് സമീപം ഈ രേഖയുമായി ബന്ധപ്പെട്ടു ഒരു കുരിശു ചിഹ്നം ഉണ്ടെങ്കിൽ ഇയാൾ അതീവ ബുദ്ധിശക്തി ഉള്ളവനും, ചീത്ത വഴിയിലൂടെ പണം നേടുവാൻ തൻറെ ബുദ്ധി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവനും ആയിരിക്കും.
തൻറെ ബുദ്ധിയുപയോഗിച്ച് പരമാവധി മറ്റുള്ളവരിൽ നിന്ന് പണം തട്ടിയെടുക്കാൻ അയാൾ എപ്പോഴും ശ്രമിക്കും. പുറമേ അയാൾ ഒരു സാധുവായി തോന്നുന്നു എന്നു മാത്രം.
Share your comments