ഫെബ്രുവരി 24 മുതല്‍ 28 വരെ പാരീസില്‍ നടക്കുന്നു സിമ അന്താരാഷ്ട്ര കാര്‍ഷികവ്യാപാരമേളയില്‍ കൃഷി ജാഗരണും പങ്കാളിയാകുന്നു. 'Innovation for competitive agriculture'('നൂതനആശയങ്ങള്‍ മത്സരാധിഷ്ഠിത കൃഷിക്ക്') ആണ് ഈ വര്‍ഷത്തെ പ്രമേയം.
ഫെബ്രുവരി 24 മുതല്‍ 28 വരെ പാരീസില്‍ നടക്കുന്നു സിമ അന്താരാഷ്ട്ര കാര്‍ഷികവ്യാപാരമേളയില്‍ കൃഷി ജാഗരണും പങ്കാളിയാകുന്നു. 'Innovation for competitive agriculture'('നൂതനആശയങ്ങള്‍ മത്സരാധിഷ്ഠിത കൃഷിക്ക്') ആണ് ഈ വര്‍ഷത്തെ പ്രമേയം. ഫ്രാന്‍സിലെ വില്ലി പോഡ് പ്രദര്‍ശന നഗരിയില്‍ നടക്കുന്ന പ്രദര്‍ശനമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 34 യുവ കമ്പനികള്‍ പങ്കെടുക്കുന്നു. വിവിധ സ്റ്റാര്‍ട്ട് അപ് കമ്പനികളാണ് മേളയുടെ പ്രധാന ആകര്‍ഷണം. നൂതന കാര്‍ഷിക സാങ്കേതിക വിദ്യയോട് കൂടിയ കൃഷി ഉപകരണങ്ങളും, കൃഷി രീതികളുടെ മാതൃകകളുടെ പ്രദര്‍ശനവുമുണ്ട്.
കാര്‍ഷികരംഗത്തെ നൂതനവിദ്യകള്‍ പരിചയപ്പെടുത്തുന്നതിനായി വിവിധ വര്‍ക്ക് ഷോപ്പുകളും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്. പുതിയ കണ്ടുപിടുത്തങ്ങള്‍ ഗുണമോ ദോഷമോ? ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇന്റര്‍നെറ്റ് എങ്ങനെ കര്‍ഷകരുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്താം, ഡ്രോണുകളുടെ ഉപയോഗം എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തെ പുത്തന്‍ പ്രവണതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്നോവേഷന്‍ വില്ലേജില്‍ അവസരം ഒരുക്കിയിട്ടുണ്ട്.
പന്ത്രണ്ട് ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷികഗ്രാമീണ മാസികയാണ് കൃഷിജാഗരണ്‍. ദേശീയ അന്തര്‍ദേശീയ കാര്‍ഷികവ്യാപാര പ്രദര്‍ശനമേളകളിലെല്ലാം കൃഷിജാഗരണ്‍ മാസികയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്.
English Summary: SIMA Paris international Agri Business show 2019
Share your comments