കേരള കാര്‍ഷിക സര്‍വകലാശാല സദാനന്ദപുരം കേന്ദ്രം പുറത്തിറക്കിയ സിന്ദൂര വരിക്ക കര്‍ഷകരുടെ തോട്ടങ്ങളിലും വിളവു തന്നു തുടങ്ങി.അസ്തമയ സൂര്യന്റെ സിന്ദൂരവര്‍ണത്തോട് സമാനമായ അത്യാകര്‍ഷകമായ നിറവും ഇടത്തരം വലിപ്പവും സ്വാദിഷ്ടവുമായ ചുളകളുമാണ് ഈ ഇനത്തിൻ്റെ ,പ്രത്യേകത .കരുത്തോടെ ശാഖകളുമായി വളരുന്ന ഈ ഇനത്തിൻ്റെ ചക്കകള്‍ക്ക് പന്ത്രണ്ട് കിലോയോളം ഭാരമുണ്ടാകും.
നിറയെ ചുളകള്‍ നിറഞ്ഞതാണിവ .സിന്ദൂര വരിക്കയുടെ ഒട്ടു തൈകള്‍ വെള്ളക്കെട്ടില്ലാത്ത ജൈവാംശമുള്ള ഏതു മണ്ണിലും നട്ടു വളര്‍ത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്ററോളം താഴ്ച്ചയുള്ള കുഴി തയ്യാറാക്കി ജൈവവളങ്ങള്‍ ചേര്‍ത്ത് നിറച്ച് മുകളില്‍ പ്ലാവിന്‍ തൈ നടാം. പ്രത്യേകത. വര്‍ഷത്തില്‍ രണ്ടുതവണ (ജനുവരി- ഫെബ്രുവരി അഥവാ മകരത്തിലും, ജൂലൈ- ആഗസ്റ്റ് അഥവാ കര്‍ക്കിടകത്തിലും) ചക്ക ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.തിരി വീണ് 100-110 ദിവസങ്ങള്‍ കൊണ്ട് ചക്ക വിളവെടുക്കാറാകും. പച്ച ചക്കയിലെ ചുളകള്‍ പാകം ചെയ്യാനും അനുയോജ്യമാണ്. എന്നാല്‍ വറുത്തുപ്പേരിക്ക് അത്ര പറ്റിയതല്ല. മുട്ടം വരിക്കയുടെ ചുളയില്‍ ചില സമയത്ത് കാണുന്ന കൈപ്പുള്ള ചുളകള്‍ ഉണ്ടാകുന്ന ന്യുനത സിന്ദൂര്‍ ചക്കക്ക് കാണാറില്ല എന്നതാണ് മറ്റൊരു സവിശേഷത
Share your comments