തമിഴ്‌നാട്ടില്‍ ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ നിലവിൽ വരും.
തമിഴ്‌നാട്ടില്‍ ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ നിലവിൽ വരും. പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളില്‍ ഭക്ഷണം പൊതിഞ്ഞു നല്‍കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ഡൈനിങ് ടേബിളില്‍ വിരിക്കുന്ന ഷീറ്റ്, സ്‌ട്രോ, പ്ലാസ്റ്റിക് കൊടി എന്നുതുടങ്ങി പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കും വരെ നിരോധനമുണ്ട്. തമിഴ്നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു രൂപയുടെ പാക്കറ്റ് കുടിവെള്ളവും നിർത്തലാകും.നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.നിരോധനം ലംഘിക്കുന്നവര്‍ 5000 രൂപവരെ പിഴ അടയ്‌ക്കേണ്ടിവരും.
2018 ജൂണിൽ പ്രഖ്യാപിച്ച നിരോധനമാണ് ഇന്ന് മുതൽ നിലവിൽ വരുന്നത്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചു. നിരോധനം ഏറ്റവുമധികം ബാധിക്കുന്ന ഹോട്ടല്‍ മേഖലയില്‍ അലൂമിനിയം പാത്രങ്ങളില്‍ പാഴ്‌സല്‍ നല്‍കുന്നതുള്‍പ്പെടെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
Share your comments