കൃഷി നാശം അതാതു ദിവസം തന്നെ വിലയിരുത്തി നാശത്തിന്റെ സ്വാഭാവത്തിനനുസരിച്ച് പരിഹാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരെ ഏകോപിച്ച് ത്വരിതഗതിയിൽ പ്രവർത്തനങ്ങൾ നടത്തുവാനും സഹായകമാകുന്ന SMART (System for Monitoring Agriculture Relief Transactions) എന്ന ഓൺലൈൻ സോഫ്റ്റ്വേർ കൃഷിവകുപ്പ് നടപ്പാക്കിയിരിക്കുന്നു. വിവിധ തട്ടിലുള്ള ഫയലു വർക്കുകൾ കുറക്കുകയും കൃഷിയിടത്തിലെ നാശത്തിന്റെ റിപ്പോർട് തത്സമയം രേഖപ്പെടുത്തുകയും ചെയ്യുന്നതു മൂലം നഷ്ടപരിഹാരം ഏതാനും ദിവസങ്ങൾക്കുള്ളിൽ കർഷകർക്ക് ബാങ്കു മുഖേന നല്കുവാൻ സ്മാർട്ട് മുഖേന കഴിയും.
കൃഷി നാശം ഉണ്ടായ ഉടൻ ആ പ്രദേശത്ത് കൃഷി ഉദ്യോഗസ്ഥർ എത്തി നാശത്തിന്റെ സ്വഭാവം, വ്യാപ്തി, കർഷകരുടെ എണ്ണം തുടങ്ങിയവ ചേർത്ത് ആദ്യ റിപ്പോർട്ട് സ്മാർട്ട് മുഖേന തയാറാക്കുന്നു. ഇത് അന്ന് തന്നെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും തുടർ നടപടിക്കായി വിലയിരുത്തും.
കൃഷി നാശം വന്ന കർഷകന് സ്മാർട്ടിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കർഷക്കാരെ സഹായിക്കുന്നതിന് ഒരു സഹായകേന്ദ്രം കൃഷിഭവനിൽ ഒരുക്കും. ഈ അപേക്ഷകന്റെ കൃഷിയിടത്തിൽ കൃഷി ഉദ്യോഗസ്ഥർ എത്തി നാശം വിലയിരുത്തി സ്മാർട്ടിൽ രേഖപ്പെടുത്തുന്നു. ആവശ്യമെങ്കിൽ നാശത്തിന്റെ ചിത്രങ്ങളും സ്മാർട്ടിലേക്ക് നല്കും. കൃഷി ഓഫീസർ ഈ അപേക്ഷകൾ പരിശോധിച്ച് ഓൺലൈനായി അംഗീകാരം നല്കുന്നു. ഇക്കാര്യങ്ങൾക്കൊന്നും കടലാസ് ആവശ്യമില്ല. കർഷകർക്കുള്ള നഷ്ടപരിഹാരം സ്മാർട്ട് മുഖേന ബ്ലോക്ക് തലത്തിൽ നിന്നോ, ജില്ലാ തലത്തിൽ നിന്നോ ബാങ്കുവഴി വിതരണം ചെയ്യും.
ഇപ്പോൾ ഉണ്ടായ പ്രകൃതിക്ഷോഭത്തിലുണ്ടായ കൃഷി നാശത്തിന്റെ പ്രഥമിക വിവരങ്ങൾ സ്മാർട്ടിലൂടെ തിട്ടപ്പെടുത്തി തുടങ്ങി. തിങ്കളാഴ്ചയോടെ ഇതു പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.
Joshy P.M
Share your comments